UPDATES

എനിക്ക് സ്വാതന്ത്ര്യം വേണം: സുപ്രീംകോടതിയില്‍ ഹാദിയ

തനിക്ക് സ്വാതന്ത്ര്യം വേണം എന്ന് ഹാദിയ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണം. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം.

ഹാദിയയ്ക്ക് പറയാനുള്ളത് തുറന്ന കോടതി മുറിയില്‍ തന്നെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബഞ്ച് കേള്‍ക്കുന്നു. സുരക്ഷാഭീഷണിയുള്ളതിനാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാതെ അടച്ചിട്ട കോടതിമുറിയില്‍ കേള്‍ക്കണം എന്ന ഹാദിയയുടെ പിതാവ് കെഎം അശോകന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. ദ്വിഭാഷിയുടെ സഹായത്തോടെ ഹാദിയ കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. തനിക്ക് സ്വാതന്ത്ര്യം വേണം എന്ന് ഹാദിയ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണം. ഭര്‍ത്താവ് ഷെഫിന്‍ ജഹാനോപ്പം ജീവിക്കാന്‍ അനുവദിക്കണം. തനിക്ക് സര്‍ക്കാര്‍ ചിലവില്‍ പഠനം വേണ്ട. ചിലവ് ഭര്‍ത്താവ് വഹിച്ചുകൊള്ളും. കോളേജ് ഡീനിനെ ലോക്കല്‍ ഗാര്‍ഡിയന്‍ ആക്കണോ എന്ന കോടതിയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു ഹാദിയയുടെ മറുപടി. കോടതി ചോദിച്ച അഞ്ച് ചോദ്യങ്ങള്‍ക്കാണ് ദ്വിഭാഷിയുടെ സഹായത്തോടെ ഹാദിയ മലയാളത്തില്‍ മറുപടി നല്‍കിയത്.

കേസില്‍ ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുന്നത് നീട്ടിവക്കരുത് എന്ന് ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നമാണ്. ഇതില്‍ വര്‍ഗീയത കലര്‍ത്തരുത് എന്നും കപില്‍ സിബല്‍ വാദിച്ചിരുന്നു. ഇത് പ്രായപൂര്‍ത്തിയായ സ്ത്രീയുടെ സ്വയംനിര്‍ണയാവകാശ പ്രശ്നമാണ് എന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഷെഫിന്‍ ജഹാന് ഐസുമായി ബന്ധമുണ്ട് എന്നും ഹാദിയുടെ ജീവന് ഭീഷണിയുണ്ട് എന്നും ഹാദിയയെ മസ്തിഷ്ക പ്രക്ഷാളനം ചെയ്തിരിക്കുകയാണ് എന്നുമെല്ലാം അശോകന് വേണ്ടി ഹാജരായ ശ്യാം ദിവാനും എന്‍ഐഎയും വാദിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍