പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാരാണ് ഈ മൂന്ന് പേര്‍. അതേസമയം മറ്റ് പ്രതികളായ ഫാ.തോമസ് തേരകം സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവര്‍ വിചാരണ നേരിടണം.
കണ്ണൂര്‍ കൊട്ടിയൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് കന്യാസ്ത്രീകളടക്കം മൂന്ന് പ്രതികളെ സുപ്രീം കോടതി വെറുതെ വിട്ടു. സിസ്റ്റര്‍ ടെസി, സിസ്റ്റര്‍ ആന്‍സി മാത്യു, ഡോ.ഹൈദരാലി എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ഇവര്‍ക്കെതിരെ തെളിവില്ലെന്ന് കോടതി വിലയിരുത്തി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാരാണ് ഈ മൂന്ന് പേര്‍. അതേസമയം മറ്റ് പ്രതികളായ ഫാ.തോമസ് തേരകം സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവര്‍ വിചാരണ നേരിടണം. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം സുപ്രീം കോടതി തള്ളി. ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാനും സിസ്റ്റര്‍ ബെറ്റി സമിതി അംഗവുമായിരുന്നു.
അതേസമയം വൈദികർ ഉൾപ്പെട്ട ലൈംഗിക പീഡന കേസുകൾ ഞെട്ടലുണ്ടാക്കുന്നതായി ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചിരുന്നു. കേരളത്തിൽ എന്താണ് സംഭവിക്കുന്നത്? ഇത്തരം കേസുകൾ പള്ളികളുമായി ബന്ധപ്പെട്ടാണ്. ഇത് ആശങ്കാജനകമെന്നും കോടതി. ഇതേ ബെഞ്ചാണ് ഓർത്തഡോക്സ് വൈദികർ ഉൾപ്പെട്ട പീഡനക്കേസും പരിഗണിക്കുന്നത്.