UPDATES

സ്വാശ്രയ ഫീസ് 11 ലക്ഷം: ഹൈക്കോടതി വിധി തള്ളി സുപ്രീംകോടതി, ബാങ്ക് ഗാരണ്ടി നിര്‍ബന്ധം

അഞ്ച് ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് ബാങ്ക് ഗാരണ്ടി തന്നെ നല്‍കണം. ബോണ്ട് നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി.

സ്വാശ്രയ മെഡിക്കല്‍ ഫീസ് മുഴുവന്‍ സീറ്റുകളിലും 11 ലക്ഷമെന്ന് സുപ്രീംകോടതി. 11 ലക്ഷത്തില്‍ അഞ്ച് ലക്ഷം പണമായും ബാക്കി ബാങ്ക് ഗ്യാരണ്ടിയായും നല്‍കണം. അഞ്ച് ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് ബാങ്ക് ഗാരണ്ടി തന്നെ നല്‍കണം. ബോണ്ട് നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളേജുകള്‍ക്കും ഇത് ബാധകമാണ്. ഹൈക്കോടതി വിധിക്കെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി.

നേരത്തെ ഫീസ് 11 ലക്ഷമാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. സര്‍ക്കാരിന്‍റെ ഫീസ്‌ ഘടന അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ബാങ്ക് ഗാരണ്ടി നല്‍കാന്‍ 15 ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാരിനും തിരിച്ചടിയാണ് സുപ്രീംകോടതി വിധി. പല വിദ്യാര്‍ത്ഥികളും പ്രവേശനം നേടിക്കഴിഞ്ഞിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍