UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ച് സാമൂഹ്യപ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രീം കോടതി നീട്ടി; മഹാരാഷ്ട്ര പൊലീസിന് രൂക്ഷ വിമര്‍ശനം

ഈ ഘട്ടത്തില്‍ കേസില്‍ സുപ്രീം കോടതി ഇടപെടരുതായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തില്‍ സംസാരിക്കാന്‍ ഉദ്യോഗസ്ഥന് അവകാശമില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

അഞ്ച് സാമൂഹ്യപ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സെപ്റ്റംബര്‍ 12 വരെ സുപ്രീംകോടതി നീട്ടി. വരാവര റാവു, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, ഗൗതം നവ്‌ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിവരാണ് വീട്ടുതടങ്കലിലുള്ളത്. ഭീമ കോറിഗാവ് സംഘര്‍ഷത്തിന് പിന്നിലെ ആസൂത്രകര്‍ ഇവരാണെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് രാജ്യത്ത് കലാപങ്ങളുണ്ടാക്കാനുള്ള പദ്ധതിയില്‍ പങ്കാളികളാണെന്നും ആരോപിച്ചാണ് മഹാരാഷ്ട്ര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരെ ജയിലില്‍ അടയ്ക്കുന്നത് തടഞ്ഞ സുപ്രീം കോടതി വീട്ടുതടങ്കലില്‍ നിര്‍ത്താന്‍ ഉത്തരവിടുകയായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വാര്‍ത്താസമ്മളനം നടത്തിയ മഹാരാഷ്ട്ര പൊലീസിനെ സുപ്രീംകോടതി രൂക്ഷമായി വിര്‍ശിച്ചു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. പൂനെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുപ്രീം കോടതിയ വിമര്‍ശിച്ച് സംസാരിച്ചതായി കണ്ടു. ഈ ഘട്ടത്തില്‍ കേസില്‍ സുപ്രീം കോടതി ഇടപെടരുതായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തില്‍ സംസാരിക്കാന്‍ ഉദ്യോഗസ്ഥന് അവകാശമില്ലെന്ന് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യം പറഞ്ഞത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍