UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് ലോയ കേസ്: വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു

കേസിന്റെ രേഖകള്‍ പരാതിക്കാര്‍ക്ക് നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി

2014ല്‍, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെട്ട സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ സിബിഐ പ്രത്യേക കോടതി ജഡ്ജി ബിഎച്ച് ലോയ ദുരൂഹമായ സാഹചര്യത്തില്‍ മരണമടഞ്ഞതിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ബഞ്ച് മാറ്റിവെച്ചു. കേസിന്റെ അടുത്ത വാദം നടക്കുന്ന തീയതി കോടതി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കേസിന്റെ രേഖകള്‍ പരാതിക്കാര്‍ക്ക് നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എം ശന്തനഗൗഡറും ഉള്‍പ്പെടുന്ന ബഞ്ചാണ് കേസില്‍ പ്രാഥമിക വാദം കേട്ടത്. വെള്ളിയാഴ്ച സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഉന്നയിച്ച് പ്രധാന പരാതികളില്‍ ഒന്ന് ജസ്റ്റിസ് ലോയയുടെ മരണത്തെകുറിച്ചുള്ള അന്വേഷണം സംബന്ധിച്ച സുപ്രധാന കേസ് താരതമ്യേന ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പെടുന്ന ബഞ്ചിനെ ഏല്‍പ്പിച്ചു എന്നതായിരുന്നു. എന്നാല്‍ ജസ്റ്റിസ് മിശ്രയെ ബഞ്ചില്‍ നിന്നും ഒഴിവാക്കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറായിരുന്നില്ല. കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് മിശ്ര സ്വയം തയ്യാറാകുമോ എന്നതായിരുന്നു ഇന്ന് ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ അദ്ദേഹം വാദം കേള്‍ക്കുകയായിരുന്നു.

സുപ്രീംകോടതി ജഡ്ജിമാരുടെ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ നടക്കുന്നത് അമിത് ഷായെ രക്ഷിക്കാനുള്ള ശ്രമം?

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന രണ്ട് ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. വെള്ളിയാഴ്ച കേസ് ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പെടുന്ന ബഞ്ചിന് വിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസുകള്‍ വിവിധ ജഡ്ജിമാര്‍ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ പരാതിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയത്. ഇന്ത്യന്‍ നിയമന്യായ ചരിത്രത്തിലെ തന്നെ കീഴ്വഴക്കമില്ലാത്ത സംഭവമായിരുന്നു ഇത്.

ജനാധിപത്യത്തിന് കേള്‍ക്കേണ്ട ശുഭവാര്‍ത്ത വന്നിട്ടില്ല; സുപ്രിം കോടതി തര്‍ക്കം തുടരുക തന്നെയാണ്

ഇതേ തുടര്‍ന്നുണ്ടായ പൊട്ടിത്തെറി നിലനില്‍ക്കെയാണ് വെള്ളിയാഴ്ച ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പെടുന്ന ബഞ്ച് ഈ പരാതികള്‍ പരിഗണിച്ചത്. ജസ്റ്റിസ് ലോയയുടെ മരണത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് രേഖകളും സമര്‍പ്പിക്കാന്‍ അന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സമര്‍പ്പിച്ച രേഖകള്‍ പരാതിക്കാര്‍ക്ക് കൈമാറാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയണമെങ്കില്‍ ആ നാലുപേരും ആദ്യം രാജിവയ്ക്കണം- ഹരീഷ് ഖരെ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍