UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതി സംവരണത്തിനെതിരായ എന്‍എസ്എസിന്റെ ഹര്‍ജി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ഇക്കാര്യത്തില്‍ ഇടപെടാൻ ആകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചതിനെ തുടർന്ന് എൻഎസ്എസ് ഹർജി പിൻവലിച്ചു.

ജാതി സംവരണത്തെ ചോദ്യം ചെയ്ത് എൻഎസ്എസ് നൽകിയ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നൽകിയ ഹർജിയാണ് പരിഗണിക്കാനാവില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി തള്ളിയത്. ഇക്കാര്യത്തില്‍ ഇടപെടാൻ ആകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചതിനെ തുടർന്ന് എൻഎസ്എസ് ഹർജി പിൻവലിച്ചു.

സംവരണത്തിന് അർഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തിൽ അല്ല,  സാമ്പത്തിക വർഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. അതേസമയം ഹർജിക്കാർക്ക് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍