UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാഞ്ച ഐലയ്യയുടെ പുസ്തകം നിരോധിക്കാനാവില്ല, സ്വതന്ത്രചിന്ത തടയാനാവില്ലെന്ന് സുപ്രീംകോടതി

എഴുത്തുകാരന്‍റെ ആശയ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതിനാല്‍ ഒരു പുസ്തകം നിരോധിക്കണമെങ്കില്‍ ഇതിനുപിന്നിലുള്ള കാര്യങ്ങള്‍ വ്യക്തമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ ‘vaishyas – the social smugglers’ എന്ന പുസ്തകം നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. സ്വതന്ത്രചിന്തകളെ തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ കെഎന്‍എന്‍ വീരാഞ്ജനേയലു നല്‍കിയ ഹര്‍ജി കോടതി തള്ളി. താന്‍ ജീവിക്കുന്ന സാമൂഹ്യ ചുറ്റുപാടുകളെക്കുറിച്ചുള്ള എഴുത്തുകാരന്റെ സൃഷ്ടി നിരോധിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന് എപ്പോഴും വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും സുപ്രീംകോടതി കോടതി വ്യക്തമാക്കി. ആര്യ, വൈശ്യ സമുദായങ്ങളെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. പുസ്തകത്തിലെ ഹിന്ദു മുക്ത ഭാരതമെന്ന അദ്ധ്യായം നീക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

എഴുത്തുകാരന്‍റെ ആശയ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതിനാല്‍ ഒരു പുസ്തകം നിരോധിക്കണമെങ്കില്‍ ഇതിനുപിന്നിലുള്ള കാര്യങ്ങള്‍ വ്യക്തമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരന്റെ ലക്ഷ്യത്തില്‍ സംശയം പ്രകടിപ്പിച്ച കോടതി ഇതുസംബന്ധിച്ച ഹര്‍ജി തള്ളുകയായിരുന്നു. ആര്യ, വൈശ്യ സമുദായങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ട് എഴുതിയതിന്റെ പേരില്‍ കാഞ്ച ഐലയ്യ വധഭീഷണി നേരിട്ടിരുന്നു. കഴിഞ്ഞ മാസം സംഘപരിവാര്‍ സംഘടനകള്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ അഞ്ച് ശതമാനം ജോലികള്‍ ദളിതര്‍ക്കും കീഴ്ജാതിക്കാര്‍ക്കുമായി മാറ്റിവച്ചാല്‍ പുസ്തകം പിന്‍വലിക്കാമെന്നാണ് കാഞ്ച ഐലയ്യയുടെ നിലപാട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍