UPDATES

ട്രെന്‍ഡിങ്ങ്

ചട്ടവിരുദ്ധമായാണ് കാര്യങ്ങളെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനാവില്ല: സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി

പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം, ജിഷ കേസ് തുടങ്ങിയവയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ ഡിജിപിക്കും പൊലീസിനും എതിരെ ഉണ്ടായിരുന്ന കടുത്ത അസംതൃപ്തി എന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല.

ചട്ടവിരുദ്ധമായാണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതും നീക്കുന്നതുമെല്ലാം എങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് സുപ്രീംകോടതി. ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കുകയും സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരിച്ച് നല്‍കാനും ഉത്തരവിട്ടുകൊണ്ടാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സെന്‍കുമാറിനെ അടിയന്തരമായി മാറ്റാന്‍, സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേ ദിവസം തന്നെ തീരുമാനമുണ്ടായത് രാഷ്ട്രീയ പ്രേരിതമാണെന്ന് തന്നെ കരുതേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. ഇതില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ല എന്നാണ് സര്‍ക്കാര്‍ വാദം. ഏതായാലും അത്തരം വിവാദങ്ങളിലേയ്ക്ക് കടക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം, ജിഷ കേസ് തുടങ്ങിയവയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ ഡിജിപിക്കും പൊലീസിനും എതിരെ ഉണ്ടായിരുന്ന കടുത്ത അസംതൃപ്തി എന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല. ഇത് സമര്‍ത്ഥിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഒന്നും തന്നെ മുന്നോട്ട് വയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരള പൊലീസ് ആക്്ടിലെ സെക്ഷന്‍ 97 പ്രകാരം സംസ്ഥാന പൊലീസ് മേധാവിയുടെ കുറഞ്ഞ കാലാവധി രണ്ട് വര്‍ഷമാണെന്നും പൊതുജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയും വ്യാപകമായ എതിര്‍പ്പും ഉണ്ടാക്കുന്ന സാഹചര്യത്തില്‍, തീരെ തൃപ്തികരമല്ലാത്ത പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഈ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് സര്‍ക്കാരിന് ഉദ്യോഗസ്ഥനെ നീക്കാം എന്നാണ് പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ യുക്തിസഹമായ കാരണങ്ങളൊന്നും സര്‍ക്കാരിന് മുന്നോട്ട് വയ്ക്കാനില്ല. പ്രകാശ് സിംഗ് വേഴ്‌സസ് ദ യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസിലെ വിധിയും സുപ്രീംകോടതി ചൂണ്ടിക്കാട്ടി

വിധിപ്പകര്‍പ്പിന്റെ പൂര്‍ണരൂപം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍