UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭര്‍ത്താവിന്റെ കൂടെയും അച്ഛന്റെ കൂടെയും വിടില്ല; ഹാദിയയുടെ ഗാര്‍ഡിയന്‍ കോളേജ് ഡീന്‍ എന്ന് സുപ്രീംകോടതി

സേലത്ത് എത്തിക്കാനുള്ള ചുമതല കേരള സര്‍ക്കാരിനാണ്. സേലത്ത് എത്തിയാല്‍ ഹാദിയയുടെ സുരക്ഷാ ചുമതല പിന്നീട് തമിഴ്‌നാട് സര്‍ക്കാരിനാണ് എന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഹാദിയയെ ഭര്‍ത്താവിനൊപ്പവും അച്ഛനൊപ്പവും വിടാനാവില്ലെന്ന് സുപ്രീംകോടതി. ഹാദയയ്ക്ക് സേലത്തെ ഹോമിയോ ഹൗസ് സര്‍ജന്‍സി കോഴ്‌സ് പൂര്‍ത്തിയാക്കാം. കോളേജ് ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയന്‍. ഡീനിനെ ലോക്കല്‍ ഗാര്‍ഡിയന്‍ ആക്കേണ്ടിതില്ലെന്നും ഭര്‍ത്താവിന്റെ കൂടെ പോയാല്‍ മതിയെന്നുമാണ് ഹാദിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഭര്‍ത്താവിനൊപ്പം പോകണമെന്ന ആവശ്യം അംഗീകരിക്കാത്തതെന്നാണ് സൂചന.

പഠിക്കാന്‍ അനുവദിക്കണമെന്നും പഠനചിലവ് ഭര്‍ത്താവ് വഹിക്കും എന്നായിരുന്നു ഹാദിയ പറഞ്ഞത്. തന്റെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞിരുന്നു. താന്‍ ആറ് മാസത്തോളം വീട്ടുതടങ്കലിലായിരുന്നു എന്ന് ഹാദിയ കോടതിയെ അറിയിച്ചിരുന്നു. ഇത് സുപ്രീംകോടതി പരിഗണിച്ചിട്ടുണ്ട്. ഹാദിയയെ ഡല്‍ഹിയില്‍ നിന്ന് ഉടന്‍ സേലത്തെ കോളേജില്‍ എത്തിക്കണം എന്നാണ് കോടതി ഉത്തരവ്. സേലത്ത് എത്തിക്കാനുള്ള ചുമതല കേരള സര്‍ക്കാരിനാണ്. സേലത്ത് എത്തിയാല്‍ ഹാദിയയുടെ സുരക്ഷാ ചുമതല പിന്നീട് തമിഴ്‌നാട് സര്‍ക്കാരിനാണ് എന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്തതിനാല്‍ സന്തോഷമുണ്ടെന്ന് ഹാദിയയുടെ അച്ഛന്‍ കെഎം അശോകന്‍റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍