UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ മന്ത്രി മഞ്ജു വര്‍മ എവിടെ? അറസ്റ്റ് ചെയ്യാത്തതെന്ത്? ഷെല്‍ട്ടര്‍ ഹോം പീഡനത്തില്‍ ബിഹാര്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ജസ്റ്റിസുമാരായ മദന്‍ ബി ലോകൂറിന്റേയും ദീപക് ഗുപ്തയുടേയും ബഞ്ചാണ് ബിഹാര്‍ പൊലീസിനെ വിമര്‍ശിച്ചത്. ഡിജിപിയോട് നവംബര്‍ 27ന് കോടതിയിലെത്തി വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ബഞ്ച് ആവശ്യപ്പെട്ടു.

മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ഹോം പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസമായി കാണാതായിരിക്കുന്ന മുന്‍ മന്ത്രി മഞ്ജു വര്‍മയെ കണ്ടുപിടിക്കാന്‍ കഴിയാത്തതില്‍ ബിഹാര്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. മഞ്ജു വര്‍മയെ ഇതുവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്ത പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂറിന്റേയും ദീപക് ഗുപ്തയുടേയും ബഞ്ചാണ് ബിഹാര്‍ പൊലീസിനെ വിമര്‍ശിച്ചത്. ഡിജിപിയോട് നവംബര്‍ 27ന് കോടതിയിലെത്തി വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ബഞ്ച് ആവശ്യപ്പെട്ടു.

ഇത് ഗംഭീരമായിരിക്കുന്നു. ഒരു മുന്‍ മന്ത്രിയെ കാണാനില്ല. അവരെപ്പറ്റി ആര്‍ക്കും ഒന്നുമറിയില്ല. ഇതിന്റെ ഗൗരവം നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടോ. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇത് ഞെട്ടലുണ്ടാക്കുന്നതാണ് – ജ.മദന്‍ ബി ലോകൂര്‍ പറഞ്ഞു. മുന്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായ മഞ്ജു വര്‍മയ്‌ക്കെതിരെ ഓഗസ്റ്റിലാണ് പൊലീസ് കേസെടുത്തത്. മഞ്ജു വര്‍മയുടെ ഭര്‍ത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട വീട്ടില്‍ നിന്ന് തോക്കുകള്‍ പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.

ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കും ഇരകളാക്കിയെന്നാണ് കേസ്. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രതികളായ കേസാണിത്. മുഖ്യമന്ത്രി നിതീഷ് കുമാറുമായും ജെഡിയുവുമായും അടുപ്പം പുലര്‍ത്തിയിരുന്ന മാധ്യമ ഉടമ ബ്രജേഷ് സിംഗ് ഠാക്കൂറാണ് പെണ്‍കുട്ടികള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്നത്. സര്‍ക്കാര്‍ ഫണ്ട് ലഭിച്ചുകൊണ്ടിരുന്ന സ്ഥാപനമാണിത്. ബ്രജേഷ് സിംഗ് നിലവില്‍ ജയിലിലാണ്.

കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പാറ്റ്‌ന ഹൈക്കോടതി മാധ്യമങ്ങളെ വിലക്കിയിരുന്നെങ്കിലും സുപ്രീം കോടതി ഇത് റദ്ദാക്കിയിരുന്നു. സെപ്റ്റംബറില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബ്രജേഷ് സിംഗിന്റെ ഉന്നതതല സ്വാധീനം അടക്കമുള്ളവ അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്.

ബിഹാര്‍ ഷെല്‍ട്ടര്‍ ഹോം പീഡനത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി

ബിഹാര്‍ ‘സര്‍ക്കാരിന്റെ സ്വന്തം’ ബ്രജേഷ് ഠാക്കൂര്‍: 34 പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമ

ബലാത്സംഗം ചെയ്യപ്പെട്ടത് 34 അനാഥപെണ്‍കുട്ടികള്‍; ബിഹാറില്‍ നടക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍