UPDATES

ഭാര്യയെ വിവാഹം കഴിക്കാന്‍ ജീവനക്കാരനെ കൊന്ന കേസില്‍ ശരവണഭവന്‍ ഹോട്ടല്‍ ഉടമയ്ക്ക് ജീവപര്യന്തം, സുപ്രീം കോടതി ശരിവച്ചു

കൊടൈക്കനാല്‍ റേഞ്ചിലെ പെരുമാള്‍മലയില്‍ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് 2001 ഒക്ടോബറില്‍ പ്രിന്‍സ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

ജീവനക്കാരന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഘല ഉടമ പി രാജഗോപാലിന് മദ്രാസ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റേതാണ് വിധി. അതേസമയം ചികിത്സയിലായതിനാല്‍ കീഴടങ്ങാന്‍ ജൂലായ് ഏഴ് വരെ സുപ്രീം കോടതി രാജഗോപാലിന് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്.

2001 ഒക്ടോബറിലാണ് പ്രിന്‍സ് ശാന്തകുമാറിനെ കൊടൈക്കനാല്‍ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിന്‍സ് ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതി ശരവണ ഭവന്‍ ജീവനക്കാരനായിരുന്ന രാമസ്വാമിയുടെ മകളാണ്. ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ ജീവജ്യോതി വഴങ്ങിയിരുന്നില്ല.

കൊടൈക്കനാല്‍ റേഞ്ചിലെ പെരുമാള്‍മലയില്‍ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് 2001 ഒക്ടോബറില്‍ പ്രിന്‍സ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊടൈക്കനാല്‍ മുനിസിപ്പല്‍ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. പിന്നീടാണ് കാണാതായ ശാന്തകുമാറിന്റേതാണ് മൃതദേഹം എന്ന് തിരച്ചറിയുന്നത്.

2009ല്‍ ആരോഗ്യകാരണങ്ങളാല്‍ രാജഗോപാലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മറ്റ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയ്‌ക്കെല്ലാം കുറ്റം ചുമത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍