UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ശബരിമലയില്‍ സുപ്രീം കോടതി വിധി ശരി, അമിത് ഷാ പറഞ്ഞതും ശരി”: മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ്‌

കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ടല്ല ബിജെപി ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നത്. ശനി ശിംഗ്നാപൂരില്‍ കോടതിവിധി നടപ്പാക്കാന്‍ കഴിഞ്ഞത് ആളുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്.

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി ശരിയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. അതേസമയം വിധിയെ വിമര്‍ശിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞ കാര്യങ്ങളും ശരിയാണെന്ന് ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു. ബിജെപിയും ആര്‍എസ്എസും സ്ത്രീകളുടെ തുല്യതയ്ക്കുള്ള അവകാശത്തിനായി നിലകൊള്ളുന്ന പുരോഗമന പ്രസ്ഥാനങ്ങളാണ് എന്ന് അവകാശപ്പെട്ട ഫഡ്‌നാവിസ്, ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമ്പോള്‍ വിശ്വാസികളുടെ വികാരങ്ങള്‍ കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ഫ്ഡ്‌നാവിസ് ഇക്കാര്യം പറഞ്ഞത്.

മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂര്‍ ക്ഷേത്രത്തിന്റേയും ശബരിമലയുടേയും കാര്യത്തില്‍ ബിജെപിക്ക് പരസ്പരവിരുദ്ധ നിലപാടുകളും ഇരട്ടത്താപ്പുമാണുള്ളത് എന്ന ആരോപണം ഫഡ്‌നാവിസ് തള്ളിക്കളഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ടല്ല ബിജെപി ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നത്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയണം. ഒറ്റ ദിവസം കൊണ്ട് ഇത് മാറ്റാനാകില്ല. ശനി ശിംഗ്നാപൂരില്‍ കോടതിവിധി നടപ്പാക്കാന്‍ കഴിഞ്ഞത് ആളുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്. എന്നാല്‍ ഇപ്പോളും അവിടെ അങ്ങനെ സ്ത്രീകള്‍ കയറുന്നില്ല. ജനങ്ങളുടെ വിശ്വാസങ്ങള്‍ മാറാന്‍ സമയമെടുക്കുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. നടപ്പാക്കാന്‍ കഴിയുന്ന വിധികളേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് അമിത് ഷാ പറഞ്ഞിരുന്നു.

‘ശബരിമലയ്ക്കൊപ്പം, സുപ്രീം കോടതിക്കു വേണ്ടി പ്രാര്‍ത്ഥിക്കും’; ഉമ്മന്‍ചാണ്ടിയുടെ എഫ് ബി പോസ്റ്റിനെ ട്രോളി സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍