UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ശരി വച്ച സുപ്രീംകോടതി വിധിയുടെ പൂര്‍ണ രൂപം

അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷയാണ് സുപ്രിംകോടതി ശരിവച്ചത്.

ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. വിധിപ്പകര്‍പ്പിന്റെ പൂര്‍ണ രൂപം പുറത്ത് വന്നിട്ടുണ്ട്. അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷയാണ് സുപ്രിംകോടതി ശരിവച്ചത്. ചിന്തിക്കാന്‍ പോലുമാകാത്ത കൊടുംക്രൂരതയാണ് പ്രതികള്‍ കാണിച്ചതെന്ന് സുപ്രീംകോടതി വിലയിരുത്തി.

നിര്‍ഭയ എന്ന് നിയമവൃത്തങ്ങളില്‍ അറിയപ്പെടുന്ന ജ്യോതി സിംഗ് (23) എന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ അക്രമി സംഘം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 2012 ഡിസംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സെക്കന്‍ഡ് ഷോ കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബസില്‍ വച്ച് പ്രതികള്‍ ഇരുവരെയും ആക്രമിച്ചത്. രണ്ടാഴ്ചയോളം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ ജ്യോതി സിംഗ് മരണത്തിന് കീഴടങ്ങി. 2013 സെപ്തംബര്‍ 11നാണ് ആറ് പ്രതികളില്‍ നാല് പേര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ട് ഡല്‍ഹിയിലെ അതിവേഗ കോടതി ഉത്തരവിട്ടത്. കേസിലെ പ്രതിയും ബസിന്റെ ഡ്രൈവറുമായ രാം സിംഗ് പിടിയിലായി ഒരു മാസത്തിന് ശേഷം തീഹാര്‍ ജയിലിനുള്ളില്‍ വച്ച് ആത്മഹത്യ ചെയ്തു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015 ഡിസംബറില്‍ ജയില്‍ മോചിതനായി.

വിധിപ്പകര്‍പ്പിന്റെ പൂര്‍ണരൂപം വായിക്കാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍