UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കാമോ? ദുരുപയോഗം ചെയ്യാന്‍ സാധ്യതയില്ലേ എന്ന് സുപ്രീം കോടതി; കേസ് ഇനി 11ന്‌

മെമ്മറി കാർഡ് രേഖയല്ലെന്നും നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് പ്രതിയായ ദിലീപിന് നൽകാൻ നിയമപരമായി കഴിയുമോയെന്ന് പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം. ഐടി ആക്റ്റ് അടക്കമുള്ള നിയമങ്ങൾ പ്രകാരം മെമ്മറി കാർഡ് ലഭിക്കാൻ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് ബോധ്യപ്പെടുത്താൻ ദിലീപിന്റെ അഭിഭാഷകന് കോടതി നിർദ്ദേശം നല്‍കി. കേസിൽ ഡിസംബർ 11 ന് വാദം കേൾക്കും. നോട്ടീസ് അയക്കാതെയാണ് കേസ് മാറ്റിയത്.

മെമ്മറി കാർഡ് രേഖയല്ലെന്നും നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. അതേസമയം താൻ നിരപരാധിയാണെന്നും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും ദിലീപ്. കാർഡ് കിട്ടിയാൽ പൊലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കുമെന്നും ദിലീപ് അവകാശപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍