UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യ – ബാബറി ഭൂമി കേസ് ഹര്‍ജികള്‍ ജനുവരി നാലിന് സുപ്രീം കോടതി പരിഗണിക്കും

ഹര്‍ജികളില്‍ തുടര്‍വാദം കേള്‍ക്കുന്നതിന് കൂടുതല്‍ വലിയ ബഞ്ച് രൂപീകരിച്ചേക്കാം.

അയോധ്യ – ബാബറി ഭൂമി തര്‍ക്ക കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരി നാലിന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുടെ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. അയോധ്യയിലെ തര്‍ക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഘാര, രാം ലല്ല എന്നിവയ്ക്കായി തുല്യമായി വീതിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹിന്ദു, മുസ്ലീം സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍.

ഹര്‍ജികളില്‍ തുടര്‍വാദം കേള്‍ക്കുന്നതിന് കൂടുതല്‍ വലിയ ബഞ്ച് രൂപീകരിച്ചേക്കാം. കേസ് ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം ഒക്ടോബറില്‍ സുപ്രീം കോടതി തള്ളുകയായിരുന്നു. എപ്പോള്‍ വാദം കേട്ട് തുടങ്ങാമെന്ന് ജനുവരിയില്‍ പറയാമെന്നാണ് സുപ്രീം കോടതി പറഞ്ഞിരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിര്‍മ്മാണം എന്ന ആവശ്യം സംഘപരിവാര്‍ സംഘടനകള്‍ ശക്തമാക്കിയിരിക്കെ ഉടന്‍ വാദം കേള്‍ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ആവശ്യം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍