UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് കെഎം ജോസഫിന്റെ പേരുമായി വീണ്ടും കൊളീജിയം ശുപാര്‍ശ

കെ എം ജോസഫിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തുന്നു എന്നാരോപണം നിലനിൽക്കെ ആണ് രണ്ടാമതും ശുപാർശ ചെയ്തത്. ഇതോടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കേണ്ടിവരും.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാർശ ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരൺ എന്നിവരെയും സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഒരിക്കല്‍ തള്ളിയ ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് കൊളീജിയം വീണ്ടും സമര്‍പ്പിച്ചതോടെ ഇത്തവണ കേന്ദ്രത്തിന് നിര്‍ദേശം അംഗീകരിക്കേണ്ടി വരുമെന്നതാണ് പ്രത്യേകത. വീണ്ടും നിര്‍ദേശിക്കപ്പെട്ടാല്‍ സര്‍ക്കാരിന് തള്ളാനാവില്ലെന്നാതാണ് ചട്ടം.

കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും പട്നയിലെ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡൽഹിയിൽ ചീഫ് ജസ്റ്റിസാക്കാനും കൽക്കട്ട lഹൈക്കോടതിയിലെ ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാർഖണ്ഡ് ചീഫ് ജസ്റ്റിസാക്കാനും ശുപാർശയുണ്ട്.കെ എം ജോസഫിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തുന്നു എന്നാരോപണം നിലനിൽക്കെ ആണ് രണ്ടാമതും ശുപാർശ ചെയ്തത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍