UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന് സൂര്യ- കാർത്തി സഹോദരങ്ങളുടെ സഹായഹസ്തം: 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

കേരളത്തിന് തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപയും കർണാടക സർക്കാർ 10 കോടി രൂപയും നേരത്തെ സഹായധനം പ്രഖ്യാപിച്ചിരുന്നു.

കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്നും സഹായങ്ങൾ ഒഴുകിയെത്തുന്നു. തമിഴ്താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും മഴക്കാലക്കെടുതിയിലേക്ക് സഹായവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് സംഭാവന ചെയ്യും. കേരളത്തിന് തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപയും കർണാടക സർക്കാർ 10 കോടി രൂപയും നേരത്തെ സഹായധനം പ്രഖ്യാപിച്ചിരുന്നു.

മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്നാണ് പിണറായി വിജയൻ അറിയിച്ചത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ വ്യക്തികളോടും, സംഘടകളോടും, സ്ഥാപനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയും വ്യക്തിപരമായി ഒരു ലക്ഷം രൂപ സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍