UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിക്കെതിരെ പാട്ട് പാടി; തമിഴ് നാടോടി ഗായകന്‍ കോവനെ പൊലീസ് അറസ്റ്റ് ചെയ്തു

ശ്രീരാമ ദാസ മിഷൻ സംഘടിപ്പിച്ച രഥയാത്രയ്ക്കെതിരായ പ്രതിഷേധപരിപാടിക്കിടെയും ഈ പാട്ട് കോവന്‍ അവതരിപ്പിച്ചിരുന്നു

കാവേരിപ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാട്ട് പാടിയ തമിഴ് നാടോടി ഗായകന്‍ കോവനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീരാമ ദാസ മിഷൻ സംഘടിപ്പിച്ച രഥയാത്രയ്ക്കെതിരായ പ്രതിഷേധപരിപാടിക്കിടെയും ഈ പാട്ട് കോവന്‍ അവതരിപ്പിച്ചിരുന്നു. പാട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

തിരിച്ചിറപ്പള്ളിയിലെ ബിജെപി യുവജനവിഭാഗത്തിന്‍റെ പ്രാദേശിക നേതാവാണ് കൊവനെതിരെ പരാതി നൽകിയത്. വിദ്വേഷ പ്രചാരണം നടത്തി, ശത്രുതയെ പ്രോത്സാഹിപ്പിച്ചു, സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ചെരിപ്പ് വഹിച്ചുള്ള ഭരണത്തിന്‍റെ കഥയാണ് രാമായണം പറയുന്നതെന്നും തമിഴ്നാട്ടിൽ മോദിയുടെ രണ്ടു ചെരിപ്പുകളാണ് ഭരണം നടത്തുന്നതെന്നുമാണ് കോവൻ പാട്ടിൽ വിമർശിച്ചത്.

വെള്ളിയാഴ്ചയാണ് ട്രിച്ചിയിലെ വീട്ടിലെത്തി കോവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോവന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധിച്ചതോടെ വലിയ ബഹളത്തിനിടയാക്കി. നേരത്തെ, ജയലളിത സര്‍ക്കാറിന്‍റെ മദ്യനയത്തെ വിമര്‍ശിച്ച്‌ പാട്ടെഴുതിയതിനും ഇദ്ദേഹം അറസ്റ്റിലായിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്.

“എങ്ക വന്ത് നടത്തിറേ രഥയാത്തിറെ?” ഇത് മോദി രാജ്യത്തിന്റെ അവസാന യാത്രയെന്ന് കോവന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍