UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി നേതാവിനോട് പെട്രോള്‍ വിലയെക്കുറിച്ച് ചോദിച്ചതിന് ഇന്നലെ തല്ലി; ഇന്ന് വീട്ടില്‍ പോയി മധുരം നല്‍കി

തമിഴിസൈ, കതിറിന്റെ വീട്ടിലെത്തി അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും മധുരപലഹാരം നല്‍കുന്നതിന്റെ വീഡിയോ ആണ് പുതുതായി ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനോട് ഇന്ധന വില വര്‍ദ്ധനയെക്കുറിച്ച് ചോദിച്ചതിന് ഇന്നലെ ഓട്ടോ ഡ്രൈവറെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ വലിയ വിമര്‍ശനവും പ്രതിഷേധവുമുയര്‍ന്ന സാഹചര്യത്തില്‍ ഇത് തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തമിഴിസൈ സൗന്ദരരാജന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കതിര്‍ എന്ന ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി. ഓട്ടോ ഡ്രൈവറെ ഉപദ്രവിച്ചിട്ടില്ലെന്നാണ് തമിഴിസൈയുടെ വാദം. താന്‍ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും എന്നാല്‍ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നതായും അവര്‍ അവകാശപ്പെട്ടു.

തമിഴിസൈ, കതിറിന്റെ വീട്ടിലെത്തി അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും മധുരപലഹാരം നല്‍കുന്നതിന്റെ വീഡിയോ ആണ് പുതുതായി ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന ഓട്ടോ ഡ്രൈവര്‍മാര്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷയോട് ഓട്ടോ ഡ്രൈവറുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് തമിഴിസൈ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ ചോദ്യം ചോദിച്ചത്.

ബിജെപി നേതാവിനോട് എണ്ണ വില വര്‍ദ്ധനയെക്കുറിച്ച് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍