UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രജനികാന്തിനെ അണ്ണാ ഡിഎംകെയിലേയ്ക്ക് സ്വാഗതം ചെയ്ത് തമിഴ്‌നാട് മന്ത്രി

അതേസമയം രജനികാന്ത് ആയാലും കമല്‍ ഹാസനായാലും സാധാരണ പ്രവര്‍ത്തകരായി പാര്‍ട്ടിയിലേയ്ക്ക് വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നതായി സഹകരണ മന്ത്രി സെല്ലൂര്‍ രാജു പറഞ്ഞു. അല്ലാതെ ആദ്യം തന്നെ നേതാവായി വരുന്നത് അംഗീകരിക്കാനാവില്ലെന്നും സെല്ലൂര്‍ രാജു പറഞ്ഞു.

രജനികാന്തിനെ എഐഎഡിഎംകെയിലേയ്ക്ക് സ്വാഗതം ചെയ്ത് തമിഴ്‌നാട് മന്ത്രി മാഫോയ് പാണ്ഡ്യരാജന്‍. മിക്ക വിഷയങ്ങളിലും എഐഎഡിഎംകെയുടെ നിലപാടുകള്‍ തന്നെയാണ് രജനികാന്തീനുമുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് പാണ്ഡ്യരാജന്‍ രജനിയെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ ദിവസം പൂതിയ തലമുറൈ ചാനലിനോട് പാണ്ഡ്യരാജന്‍ പറഞ്ഞത്. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനെതിരായ രജനിയുടെ നിലപാട് അടക്കം ചൂണ്ടിക്കാട്ടിയാണ് തങ്ങളുടെ പാര്‍ട്ടിയുടെ നിലപാടുകളും അഭിപ്രായങ്ങളുമാണ് രജനിക്കുള്ളതെന്ന് പാണ്ഡ്യരാജന്‍ വാദിക്കുന്നത്. തമിഴ് ഭാഷാ – സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് മാഫോയ് പാണ്ഡ്യരാജന്‍.

രജനികാന്തിന്റെ പാര്‍ട്ടിയെക്കുറിച്ച് ഇപ്പോളും ഞങ്ങള്‍ക്ക് വ്യക്തതയില്ല. അദ്ദേഹം ഔദ്യോഗികമായി ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുമില്ല. എന്നാല്‍ അതിനുള്ളില്‍ ചില അച്ചടക്ക നടപടികള്‍ കാണുന്നുണ്ടെന്നും പാണ്ഡ്യരാജന്‍ പറഞ്ഞു. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിലും സേലം – ചെന്നൈ ഗ്രീന്‍ കോറിഡോര്‍ പ്രോജക്ടിലുമെല്ലാം എഐഎഡിഎംകെയുടെ നിലപാട് തന്നെയാണ് രജനിക്കുള്ളതെന്ന് പാണ്ഡ്യരാജന്‍ ചൂണ്ടിക്കാട്ടി. അതേസമയം രജനീകാന്തിന്റെയോ കമല്‍ഹാസന്റെയോ പാര്‍ട്ടികള്‍ക്ക് ജനകീയാടിത്തറയില്ലെന്നും അതിനാല്‍ ഇവര്‍ രണ്ട് പേരും തങ്ങള്‍ക്ക് ഭീഷണിയല്ലെന്നും പാണ്ഡ്യരാജന്‍ അഭിപ്രായപ്പെട്ടു.

അതേസമയം രജനികാന്ത് ആയാലും കമല്‍ ഹാസനായാലും സാധാരണ പ്രവര്‍ത്തകരായി പാര്‍ട്ടിയിലേയ്ക്ക് വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നതായി സഹകരണ മന്ത്രി സെല്ലൂര്‍ രാജു പറഞ്ഞു. അല്ലാതെ ആദ്യം തന്നെ നേതാവായി വരുന്നത് അംഗീകരിക്കാനാവില്ലെന്നും സെല്ലൂര്‍ രാജു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍