UPDATES

ട്രെന്‍ഡിങ്ങ്

നികുതി വെട്ടിപ്പ്: മെസിയുടെ തടവ് ശിക്ഷ സ്പാനിഷ് സുപ്രീംകോടതി ശരിവച്ചു

രണ്ട് വർഷത്തിൽ താഴെ തടവുവിധിച്ച ക്രിമിനൽ അല്ലാത്ത കേസുകളിൽ ശിക്ഷ അനുഭവിക്കേണ്ടെന്നാണു സ്പെയിനിലെ നിയമം.

നികുതി വെട്ടിപ്പ് കേസില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസിക്കും പിതാവിനും വിധിച്ച തടവ് ശിക്ഷ സ്പെയിനിലെ സുപ്രീംകോടതി ശരിവച്ചു. 2007-2009 കാലത്തെ നികുതി വെട്ടിപ്പിന്‍റെ പേരിലാണ് ശിക്ഷ. 21 മാസത്തെ തടവ് ശിക്ഷയാണ് മെസക്കും പിതാവിനും കോടതി വിധിച്ചിരുന്നത്. 21 മാസം തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടിരൂപ) പിഴയും അടയ്ക്കാനുള്ള വിധിക്കെതിരെ മെസി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിതാവ് ജോർജി ഹൊറാസിയോയ്ക്ക് 21 മാസം തടവും 15 ലക്ഷം യൂറോ (ഏകദേശം 11.4 കോടി രൂപ) പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

സ്പാനിഷ് ക്ലബ് ബാർസലോണയുടെ താരമായ മെസി 2007നും 2009നും ഇടയ്ക്ക് പ്രതിഫലമായി ലഭിച്ച പണത്തിൽ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതിയിനത്തിൽ വെട്ടിച്ചതായാണ് കേസ്. എന്നാൽ, മെസിയും പിതാവും തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല. രണ്ട് വർഷത്തിൽ താഴെ തടവുവിധിച്ച ക്രിമിനൽ അല്ലാത്ത കേസുകളിൽ ശിക്ഷ അനുഭവിക്കേണ്ടെന്നാണു സ്പെയിനിലെ നിയമം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍