UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വോട്ടിംഗ് യന്ത്രങ്ങളില്‍ സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംശയങ്ങള്‍ ദുരീകരിക്കാന്‍ തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ഹക്കാതോണ്‍ അനിവാര്യമാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടക്കുന്നതായുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് പരിഹാര നടപടികള്‍ തേടുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 12ന് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം സോഫ്റ്റ് വെയര്‍ വിദഗ്ധരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും ചര്‍ച്ച (ഹക്കാതോണ്‍) സംഘടിപ്പിക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തുന്നതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കും. സംശയങ്ങള്‍ ദുരീകരിക്കാന്‍ തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ഹക്കാതോണ്‍ അനിവാര്യമാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ന്യൂഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ മേയ് അവസാനമായിരിക്കും പരിശോധന. ഹാക്കര്‍മാര്‍ക്ക് കടന്നുകയറാനുള്ള സാദ്ധ്യതകള്‍ പരിശോധിക്കും ഇതിന് മുമ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം ഒരുക്കും.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെയാണ് ബിഎസ്പി നേതാവ് മായാവതിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഇത് സംബന്ധിച്ച് ആരോപണവുമായി രംഗത്തെത്തിയത്. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് എല്ലാ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസുമെ്ല്ലാം ആവശ്യപ്പെട്ടു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. മദ്ധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാറുള്ളതായി കണ്ടെത്തിയിരുന്നു. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബിജെപിക്കാണ് വോട്ട് പോയിരുന്നത്. ഇത് സാങ്കേതികമായ പിഴവിന് അപ്പുറം ക്രമക്കേട് വരുത്തുന്നതാണെന്ന ആരോപണം ഉയര്‍ന്നു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി നേടിയ വന്‍ വിജയത്തിന് പിന്നിലും വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയാണെന്ന ആരോപണം എഎപി ഉന്നയിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ ക്രമക്കേട് സംശയിക്കുന്ന സാഹചര്യത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാതിയിലായിരുന്നു ഇത്.

സുപ്രീംകോടതിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് കഴിഞ്ഞ മാസം 3000 പുതിയ വോട്ടിംഗ് യന്ത്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്. റെസീപ്റ്റ് പ്രിന്റ് ചെയ്യുന്ന സംവിധാനവും പുതിയ വോട്ടിംഗ് യന്ത്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്ലീപ് നോക്കിയ ശേഷം വോട്ടര്‍മാര്‍ സീല്‍ ചെയ്ത പെട്ടിയിലിടണം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം വോട്ടിംഗ് യന്ത്രങ്ങളായിരിക്കും പൂര്‍ണമായും ഉപയോഗിക്കുക. 24 മണിക്കൂര്‍ വിട്ടുതന്നാല്‍ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് കണ്ടുപിടിക്കാന്‍ ഐഐടിയില്‍ നിന്നുള്ള എഞ്ചിനിയറിംഗ് ബിരുദധാരിയായ തനിക്ക് കഴിയുമെന്ന് കേജ്രിവാള്‍ അവകാശപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍