UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐആര്‍സിടിസി അഴിമതി കേസില്‍ റാബ്രിക്കും തേജസ്വിക്കും ജാമ്യം

റാഞ്ചിയിലേയും ഒഡീഷയിലെ പുരിയിലേയും ഹോട്ടല്‍ കോണ്‍ട്രാക്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതിലെ ക്രമക്കേടാണ് കേസിലേയ്ക്ക് നയിച്ചത്. പാറ്റ്‌ന ജില്ലയില്‍ മൂന്ന് ഏക്കര്‍ ഭൂമി കൈക്കൂലിയായി വാങ്ങിയതായാണ് പരാതി.

ഐആര്‍സിടിസി അഴിമതി കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിക്കും മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും ജാമ്യം. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ഹോട്ടലുകളുടെ മെയ്ന്റനന്‍സ് കോണ്‍ട്രാക്ട്മായി  ബന്ധപ്പെട്ട അഴിമതി കേസിലാണ് പ്രത്യേക കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

12 വ്യക്തികള്‍ക്കും രണ്ട് കമ്പനികള്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. റാഞ്ചിയിലേയും ഒഡീഷയിലെ പുരിയിലേയും ഹോട്ടല്‍ കോണ്‍ട്രാക്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതിലെ ക്രമക്കേടാണ് കേസിലേയ്ക്ക് നയിച്ചത്. പാറ്റ്‌ന ജില്ലയില്‍ മൂന്ന് ഏക്കര്‍ ഭൂമി കൈക്കൂലിയായി വാങ്ങിയതായാണ് പരാതി. ലാലുവും കേസില്‍ പ്രതിയാണ്.

ലാലുവിന്‍റെ കുടുംബാംഗങ്ങള്‍ക്കും പുറജമെ ആര്‍ജെഡി നേതാവ് പിസി ഗുപ്ത, ഭാര്യ സരള ഗുപ്ത, ലാറ പ്രോജക്ട് കമ്പനി തുടങ്ങിയവരാണ് പ്രതികള്‍. പ്രതികള്‍ പണതട്ടിപ്പ് നടത്തിയതായി ആരോപിച്ച് ഓഗസ്റ്റ് 24ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍