UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതുവൈപ്പ് സമരത്തിന് പിന്നില്‍ തീവ്രവാദി ബന്ധമെന്ന് പൊലീസ്

റൂറല്‍ എസ്പി എവി ജോര്‍ജാണ് ഇക്കാര്യം ആരോപിച്ചത്.

കൊച്ചി പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി ടെര്‍മിനലിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. റൂറല്‍ എസ്പി എവി ജോര്‍ജാണ് ഇക്കാര്യം ആരോപിച്ചത്. ഇവര്‍ നിരീക്ഷണത്തിലാണെന്നും റൂറല്‍ എസ് പി പറഞ്ഞു. സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നതിന് ഇടയിലാണ്. തീവ്രവാദി ബന്ധം ആരോപിച്ച് പൊലീസ് രംഗത്തെത്തുന്നത്. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി പുറത്ത് നിന്നുള്ളവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും എസ് പി പറഞ്ഞു. എല്‍പിജി ടെര്‍മിനലിന്‍റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍