UPDATES

ഓഫ് ബീറ്റ്

ആദ്യം ഭീകരപ്രവര്‍ത്തകന്‍, പിന്നീട് സൈനികന്‍, ഭീകരോട് പൊരുതി അന്ത്യം; ഇപ്പോള്‍ അശോക ചക്ര

2018 നവംബര്‍ 23നാണ് ജമ്മു കാശ്മിരിലെ ഏറ്റുമുട്ടലില്‍ കുല്‍ഗാം സ്വദേശിയായ നസീര്‍ അഹമ്മദ് വാനി കൊല്ലപ്പെട്ടത്.

ഭീകര പ്രവര്‍ത്തനം ഉപേക്ഷിച്ച് ആദ്യം ടെറിട്ടോറിയല്‍ ആര്‍മിയിലും പിന്നീട് ഇന്ത്യന്‍ ആര്‍മിയിലും ജവാനായി മാറി ഭീകരരോട് പോരാടി മരിച്ച സൈനികന് രാജ്യത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി അശോക ചക്ര പുരസ്‌കാരം നല്‍കിയാണ് ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനിയെ ആദരിച്ചത്. 2018 നവംബര്‍ 23നാണ് ജമ്മു കാശ്മിരിലെ ഏറ്റുമുട്ടലില്‍ കുല്‍ഗാം സ്വദേശിയായ നസീര്‍ അഹമ്മദ് വാനി കൊല്ലപ്പെട്ടത്. ആറ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ഭീകരരെ വധിച്ചത് നസീര്‍ അഹമ്മദ് വാനിയാണ്. സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിലടക്കം ധീരമായ പ്രവര്‍ത്തനമാണ് നസീര്‍ വാനി കാഴ്ച വച്ചതെന്ന് രാഷ്ട്രപതിഭവന്‍ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ഭീകരപ്രവര്‍ത്തകനായിരുന്ന നസീര്‍ വാനി 2004ലാണ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്. ടെറിട്ടോറിയല്‍ ആര്‍മിയുടെ 162 ബറ്റാലിയനിലാണ് നസീര്‍ വാനി ആദ്യം ചേര്‍ന്നത്. പിന്നീട് 14 വര്‍ഷം കാശ്മീര്‍ താഴ് വരയിലെ ഭീകരവിരുദ്ധ ഓപ്പറേഷനുകളില്‍ സജീവമായി. രണ്ട് തവണ വിശിഷ്ട സേവനത്തിനുള്ള സൈനിക മെഡല്‍ നേടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍