UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരില്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊന്നു

മൂന്ന് ആഴ്ച മുമ്പ് മൂന്ന് പൊലീസുകാരേയും പൊലീസുകാരുടെ ബന്ധുക്കളായ എട്ട് പേരേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയെങ്കിലും ഭീകരരുടെ ബന്ധുക്കളെ പൊലീസ് മോചിപ്പിച്ചതിന് പകരമായി ഇവരെ മോചിപ്പിച്ചിരുന്നു.

ജമ്മു കാശ്മീരില്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ശേഷം ഭീകരര്‍ വെടിവച്ച് കൊന്നു. ശരീരത്തില്‍ നിറയെ വെടിയുണ്ടകളേറ്റ നിലയിലാണ് മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോപിയാനിലെ കാപ്രന്‍ ഗ്രാമത്തില്‍ നാല് പൊലീസുകാരെയാണ് അവരുടെ വീടുകളില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാളെ നാട്ടുകാര്‍ രക്ഷിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഡിടിവിയോട് പറഞ്ഞു. പൊലീസുകാര്‍ ജോലി രാജി വച്ചില്ലെങ്കില്‍ കൊല്ലുമെന്ന് കഴിഞ്ഞ ദിവസം ഹിസ്ബുള്‍ മുജാഹിദീന്‍ ഭീഷണി മുഴക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ സൈനികാടിച്ചമര്‍ത്തല്‍ നയങ്ങള്‍ കൊണ്ട് കാര്യമില്ലെന്നാണ് ഈ കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു. ചര്‍ച്ച മാത്രമാണ് വഴി. എന്നാല്‍ ഇത്തരമൊരു സമീപനമോ മനോഭാവമോ കാണുന്നില്ല – മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

മൂന്ന് ആഴ്ച മുമ്പ് മൂന്ന് പൊലീസുകാരേയും പൊലീസുകാരുടെ ബന്ധുക്കളായ എട്ട് പേരേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയെങ്കിലും ഭീകരരുടെ ബന്ധുക്കളെ പൊലീസ് മോചിപ്പിച്ചതിന് പകരമായി ഇവരെ മോചിപ്പിച്ചിരുന്നു. ഹിസ്ബുള്‍ നേതാവ് റിയാസ് നായ്കൂവിന്റെ പിതാവ് അടക്കമുള്ളവരെയാണ് പൊലീസ് മോചിപ്പിച്ചത്. ഈ പൊലീസ് നടപടി വലിയ വിവാദമായിരുന്നു. സംസ്ഥാന പൊലീസ് മേധാവി എസ് പി വൈദ് രാജി വയ്ക്കാന്‍ കാരണം ഇതാണ് എന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കവേ പൊലീസുകാരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ശക്തമായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍