UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീം, ക്രിസ്ത്യന്‍ ഭീകരവാദികളില്ല; റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമം അപലപനീയം: ദലൈ ലാമ

ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ ദോക്ലാം പോലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും എന്നാല്‍ ഇരു രാജ്യങ്ങളും ഒരു യുദ്ധത്തിലേയ്ക്ക് പോകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടായാല്‍ നിലവിലെ സാഹചര്യത്തില്‍ ഇരു കൂട്ടര്‍ക്കും ജയിക്കാനാവില്ല.

മുസ്ലീം ഭീകരന്‍, ക്രിസ്ത്യന്‍ ഭീകരന്‍ അങ്ങനെയൊന്നും ഇല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. ഭീകരതയുടെ പാത സ്വീകരിക്കുന്നവര്‍ മതത്തില്‍ നിന്ന് പുറത്തുകടക്കുകയാണ് ചെയ്യുന്നതെന്നും ദലൈ ലാമ അഭിപ്രായപ്പെട്ടു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ ആദ്യ സന്ദര്‍ശനത്തിനിടെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായ അസഹിഷ്ണുതയെ വിമര്‍ശിച്ച ദലൈ ലാമ മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ചു. റോഹിങ്ക്യകള്‍ക്കെതിരായ അക്രമം നിര്‍ഭാഗ്യകരമാണെന്ന് ദലൈ ലാമ പറഞ്ഞു.

ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ ദോക്ലാം പോലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും എന്നാല്‍ ഇരു രാജ്യങ്ങളും ഒരു യുദ്ധത്തിലേയ്ക്ക് പോകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടായാല്‍ നിലവിലെ സാഹചര്യത്തില്‍ ഇരു കൂട്ടര്‍ക്കും ജയിക്കാനാവില്ല. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം തോല്‍പ്പിക്കാന്‍ കഴിയില്ല. യൂറോപ്യന്‍ യൂണിയന്റേയും ആഫ്രിക്കന്‍ യൂണിയന്റേയും മാതൃകയില്‍ ഒരു ഏഷ്യന്‍ യൂണിയന്‍ വേണമെന്നും ഇതില്‍ ഇന്ത്യയും ചൈനയും ജപ്പാനും അടക്കമുള്ള രാജ്യങ്ങള്‍ ഉണ്ടാകണമെന്നും ദലൈ ലാമ അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍