UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് വെറും ട്രെയ്‌ലര്‍ മാത്രം, തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഇന്ത്യ: ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഇന്ത്യ വികസനത്തിന്റെ പുതിയ പാതയിലേയ്ക്ക് നീങ്ങും.

ഇത് വെറും ട്രെയ്‌ലര്‍ മാത്രം എന്നാണ് കേന്ദ്ര ബജറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നികുതിദായകരുടെ സത്യസന്ധതയെ മോദി അഭിനന്ദിച്ചു. ഇടക്കാല ബജറ്റ് വെറും ട്രെയ്‌ലര്‍ മാത്രമാണെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ വികസനത്തിന്റെ മറ്റൊരു ദിശയിലേയ്ക്ക് നീങ്ങുമെന്നും മോദി പറഞ്ഞു. മധ്യവര്‍ഗക്കാര്‍ക്കുള്ള നികുതി ഇളവുകളും കര്‍ഷകര്‍ക്കുള്ള ആശ്വാസങ്ങളുമായി ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇടക്കാല ബജറ്റ്.

തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഇന്ത്യ വികസനത്തിന്റെ പുതിയ പാതയിലേയ്ക്ക് നീങ്ങും. മധ്യവര്‍ഗക്കാര്‍ തൊട്ട് തൊഴിലാളികള്‍ വരെ, കൃഷിക്കാര്‍ തൊട്ട് ബിസിനസുകാര്‍ വരെ, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ തൊട്ട് മാനുഫാക്ച്വറിംഗ് ഇന്‍ഡസ്ട്രികള്‍ വരൈയുള്ളവരുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ബജറ്റിലുണ്ടെന്ന് മോദി അവകാശപ്പെട്ടു. മധ്യവര്‍ഗവും ഉപരി മധ്യവര്‍ഗവും സത്യസന്ധമായും ആത്മാര്‍ത്ഥമായും നികുതി അടച്ചു. പൊതുപണം പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കാന്‍ കഴിയുന്നു.

അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉണ്ടെന്നും സര്‍ക്കാര്‍ ഇത് സാക്ഷാത്കരിച്ചതായും മോദി പറഞ്ഞു. ഈ ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കും. കൃഷിക്കാരേയും തൊഴിലാളികളേയും കരുത്തരാക്കും. മധ്യവര്‍ഗക്കാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കും. വ്യാപാരവളര്‍ച്ചയ്ക്ക് സഹായകമാകും. അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കും. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും – പ്രധാനമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍