കോണ്‍ഗ്രസിന്റെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഓരോ സംസ്ഥാനങ്ങളിലേയും ബിജെപി മുഖ്യമന്ത്രിമാര്ക്കുമുള്ളതാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സന്ദേശമാണ് – അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരം കിട്ടിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച ഭരണം കാഴ്ച വയ്ക്കും. 2019ലും ബിജെപിയെ പരാജയപ്പെടുത്തും. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും. മോദിയുടെ പ്രത്യയശാസ്ത്രത്തെയാണ് തോല്‍പ്പിച്ചത് എന്നും രാഹുല്‍ അവകാശപ്പെട്ടു.
വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള കഴിവില്ലാത്തയാളാണ് പ്രധാനമന്ത്രി മോദി എന്ന ധാരണ പൊതുവായി ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഇത് വലിയ ഉത്തരവാദിത്തമാണ്. മാറ്റത്തിനുള്ള സമയമായിരിക്കുന്നു. കോണ്‍ഗ്രസിന്റെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഓരോ സംസ്ഥാനങ്ങളിലേയും ബിജെപി മുഖ്യമന്ത്രിമാര്ക്കുമുള്ളതാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഞാന്‍ എന്റെ അമ്മയോട് പറയുകയായിരുന്നു – 2014 തിരഞ്ഞെടുപ്പായിരുന്നു എന്നെ സംബന്ധിച്ച് ഏറെ ഗുണം ചെയ്തത് എന്ന്. ആ തിരഞ്ഞെടുപ്പില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. വിനയമാണ് ഏറ്റവും പ്രധാനം എന്ന് ഞാന്‍ പഠിച്ചു. മിസ്റ്റര്‍ മോദി എന്നെ പഠിപ്പിച്ചത് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യരുത് എന്നാണ്. വലിയ ഭൂരിപക്ഷത്തോടെയാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ രാജ്യത്തിന്റെ ഹൃദയസ്പന്ദനം കേള്‍ക്കാന്‍ മോദി വിസമ്മതിച്ചു. അദ്ദേഹത്തിന്റെ ധാര്‍ഷ്്ട്യം എല്ലാ അതിരുകളും കടന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റേയും സച്ചിന് പൈലറ്റിന്റേയും പേരുകള്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. മധ്യപ്രദേശില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ദിഗ് വിജയ് സിംഗും രംഗത്തുണ്ടെങ്കിലും അന്തിമ ഫലം സംബന്ധിച്ച് ഇപ്പോളും അനിശ്ചിതത്വം തുടരുകയാണവിടെ. ലീഡ് നിലയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് മധ്യപ്രദേശിലെ ഫലം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന വിവരം.
എന്‍ഡിടിവി വീഡിയോ: