UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“അമിത് ഷായെ കണ്ണൂരില്‍ ഇറങ്ങാന്‍ അനുവദിച്ചത് ഞങ്ങളുടെ മര്യാദ, അസുഖം മനസിലായി, വിരട്ടല്‍ എല്‍ക്കില്ല”: തോമസ് ഐസക്

നിയമസഭയില്‍ കുറച്ച് സീറ്റൊക്കെ മത്സരിച്ച് ജയിക്കാന്‍ നോക്ക്. നിങ്ങളുടെ അസ്വസ്ഥത എന്തിനാണ് എന്ന് മനസിലാക്കാവുന്നതേയുള്ളൂ – ഐസക് ട്വീറ്റ് ചെയ്തു.

ഉദ്ഘാടനം നടക്കാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് വിമാനമിറങ്ങാന്‍ അനുമതി നല്‍കിയത് കേരളത്തിന്റെ ആതിഥ്യ മര്യാദ കൊണ്ടെന്ന് ധന മന്ത്രി തോമസ് ഐസക്. എന്നാല്‍ അമിത് ഷാ കേരള സര്‍ക്കാരിനെ പുറത്താക്കുമെന്ന് ഭീഷണി മുഴക്കുകയാണ്. ഇത്തരം ഭീഷണികളൊന്നും ഞങ്ങളെ ഭയപ്പടുത്തില്ല. നിയമസഭയില്‍ കുറച്ച് സീറ്റൊക്കെ മത്സരിച്ച് ജയിക്കാന്‍ നോക്ക്. നിങ്ങളുടെ അസ്വസ്ഥത എന്തിനാണ് എന്ന് മനസിലാക്കാവുന്നതേയുള്ളൂ – ഐസക് ട്വീറ്റ് ചെയ്തു.

ഇതിന്‍റെ ഉദ്ഘാടനം കഴിഞ്ഞു എന്ന് പറഞ്ഞേക്ക് എന്ന് പറഞ്ഞുകൊണ്ടാണ് ഇന്നലെ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം അമിത് ഷാ വിളിച്ചുപറഞ്ഞത്. ശബരിമല പ്രശ്നത്തില്‍ സര്‍ക്കാര്‍ വിശ്വാസികളെ അടിച്ചമര്‍ത്തുകയാണ് എന്നും ഇത് തുടര്‍ന്നാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും നടപ്പാക്കാന്‍ പറ്റുന്ന വിധികള്‍ മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്നും അമിത് ഷാ ഇന്നലെ പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ ദയാദാക്ഷിണ്യത്തിലോ ആനുകൂല്യത്തിലോ അല്ല ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് എന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് ഇതെന്നും സുപ്രീം കോടതിയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ് ബിജെപി അധ്യക്ഷന്‍ നടത്തിയിരിക്കുന്നത് എന്നുമായിരുന്നു അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി.

ശബരിമല: കേരള സര്‍ക്കാരിനെ പിരിച്ച് വിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍