ഈ സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഓഫീസറും ഓഫീസറായുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അങ്ങനെയൊരു വെള്ളരിക്കാപ്പട്ടണമാണ് ഇതെന്ന് കരുതണ്ട. അങ്ങനെയൊരു ധാരണ വേണ്ട. ഈ സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുരിശ് പൊളിച്ച് കൊണ്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ആരേയും അനുവദിക്കില്ല. ആര് എന്ത് പറഞ്ഞാലും ന്യൂനപക്ഷങ്ങള്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.