UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രെയിന്‍ തടയുന്നവര്‍ രാജ്യദ്രോഹികള്‍: മുന്നറിയിപ്പുമായി റെയില്‍വേ

ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അനുവദിക്കാനാവില്ലെന്നും ട്രെയിന്‍ തടയുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ദാദാഭോയ് പറയുന്നത്.

കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധ മാര്‍ഗങ്ങളിലൊന്നായി രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവരുന്ന ഒന്നാണ് ട്രെയിന്‍ തടയല്‍ പ്രതിഷേധം. എന്നാല്‍ ട്രെയിന്‍ തടയല്‍ ഗുരുതരമായ കുറ്റവും ദേശവിരുദ്ധ പ്രവര്‍ത്തനവുമാണെന്നാണ് സെല്‍ട്രല്‍ റെയില്‍വേയ്ക്ക് കീഴില്‍ വരുന്ന പൂനെ ഡിവിഷന്‍ മാനേജരുടെ നിലപാട്. പൂനെ റെയില്‍വേ സ്റ്റേഷനില്‍ ഡെക്കാണ്‍ ക്വീന്‍ എക്‌സ്പ്രസ് തടഞ്ഞ സംഭവത്തെ തുടര്‍ന്നാണ് ഡിവിഷന്‍ മാനേജര്‍ ആര്‍കെ ദാദാഭോയുടൌ കടുത്ത പ്രതികരണം. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ ആക്ട് സെക്ഷന്‍ 174 എ പ്രകാരം മൂന്ന് സ്ത്രീകള്‍ക്കെതിരെ റെയില്‍ കേസെടുത്തിട്ടുണ്ട്. ഇവരെ റെയില്‍വെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അനുവദിക്കാനാവില്ലെന്നും ട്രെയിന്‍ തടയുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ദാദാഭോയ് പറയുന്നത്. ട്രെയിന്‍ പുറപ്പെടുന്നത് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് യാത്രക്കാര്‍ വണ്ടി തടഞ്ഞത്. നേരത്തെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ പ്ലാറ്റ്‌ഫോം അഞ്ചിലേയ്്ക്ക് മാറ്റിയിരുന്നു. ഇതിനെതിരെയാണ് മുംബൈയിലേയ്ക്കുള്ള യാത്രക്കാര്‍ ഒരു മണിക്കൂറോളം ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചത്. അതേസമയം 24 കോച്ചുകളുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പ്ലാറ്റ്‌ഫോം – 1 അനുവദിക്കണം എന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് റെയില്‍വേയുടെ വിശദീകരണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍