UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബില്‍ക്കീസ് ബാനു കേസില്‍ തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടാവരുത്: ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി

2002 മാര്‍ച്ച് മൂന്നിനാണ് ബില്‍കീസ് ബാനുവിനെ സംഘപരിവാര്‍ പ്രവര്‍ത്തകരായ വര്‍ഗീയ കലാപകാരികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

2002ലെ ഗുജറാത്ത് കൂട്ടക്കൊലകള്‍ക്കിടയില്‍ ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന ഡോക്ടര്‍മാരും പൊലീസുകാരും സര്‍വീസിലുണ്ടാകാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഗുജറാത്ത് സര്‍ക്കാരിനോട് ഇവരെ പുറത്താക്കാന്‍ കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ നാലാഴ്ചത്തെ സമയമാണ് കോടതി സര്‍ക്കാരിന് അനുവദിച്ചിരിക്കുന്നത്. അന്വേഷണത്തെ വഴി തെറ്റിച്ച ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന് ബില്‍കീസ് ബാനുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കോടതി ഇക്കാര്യം കര്‍ശനമായി പറഞ്ഞത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായും തെളിവ് നശിപ്പിച്ചതായും ബോംബെ ഹൈക്കോടതി കണ്ടെത്തിയ അഞ്ച് പൊലീസുകാര്‍ക്കും രണ്ട് ഡോക്ടകര്‍മാര്‍ക്കും എതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായും തെളിവ് നശിപ്പിച്ചതായും ബോംബെ ഹൈക്കോടതി കണ്ടെത്തിയ അഞ്ച് പൊലീസുകാര്‍ക്കും രണ്ട് ഡോക്ടകര്‍മാര്‍ക്കും എതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ബോംബെ ഹൈക്കോടതി 55,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചിരുന്നു. ഈ പണം ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരമായി കൊടുക്കണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

2002 മാര്‍ച്ച് മൂന്നിനാണ് ബില്‍കീസ് ബാനുവിനെ സംഘപരിവാര്‍ പ്രവര്‍ത്തകരായ വര്‍ഗീയ കലാപകാരികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഗുജറാത്തിലെ ദഹൂദ് ജില്ലയില്‍ രണ്‍ധിക്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അന്ന് 19 വയസ് പ്രായമുണ്ടായിരുന്ന ബില്‍കീസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഏഴ് പേരെ അക്രമികള്‍ കൊലപ്പെടുത്തി. ബില്‍കീസ് ബാനു കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും തെളിവ് നശിപ്പിച്ച കേസില്‍ ഏഴ് പേര്‍ക്കുള്ള ശിക്ഷയും ബോംബെ ഹൈക്കോടതി ശരിവച്ചത് 2017 മേയ് നാലിനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍