UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുഡഗില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും: ആയിരത്തിലധികം പേര്‍ ഒറ്റപ്പെട്ടു

അറുനൂറിലധികം പേര്‍ മക്കണ്ടൂരിലും നാനൂറിലധികം പേര്‍ ജൊദുപാലിലും ഒറ്റപ്പെട്ടിരിക്കുന്നു. വീടുകള്‍ മിക്കതും മുങ്ങി.

കര്‍ണാടകയിലെ കുഡഗ് ജില്ലയില്‍ മണ്ണിടിച്ചിലിലും കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പോക്കത്തിലും ആയിരത്തിലധികം പേര്‍ ഒറ്റപ്പെട്ടതായി ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ കനത്ത മഴ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) അടക്കമുള്ള വിഭാഗങ്ങള്‍ ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും സ്ഥിതിഗതികളില്‍ മാറ്റമില്ല. അറുനൂറിലധികം പേര്‍ മക്കണ്ടൂരിലും നാനൂറിലധികം പേര്‍ ജൊദുപാലിലും ഒറ്റപ്പെട്ടിരിക്കുന്നു. വീടുകള്‍ മിക്കതും മുങ്ങി. മടിക്കേരി വഴി മംഗളൂരുവിലേയ്ക്കുള്ള ഗതാഗതം കുശാല്‍നഗറില്‍ വച്ച് തിരിച്ചുവിട്ടിരുന്നു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍