UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലഭാസ്കറിന്റെ മരണം: രക്ത സാമ്പിളുകളും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും വീണ്ടും പരിശോധിക്കും

കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആയിരുന്നു എന്നാണ് സാക്ഷിമൊഴികള്‍

ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നു പിതാവ് ഡി ജി പിയെ കണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കി പോലീസ്. ശാസ്ത്രീയ തെളിവുകള്‍ വീണ്ടും പരിശോധിക്കാനാണ് തീരുമാനം. ഇതിനായി രക്ത സാമ്പിളുകളും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും വീണ്ടും പരിശോധിക്കും. അപകടസമയത്ത് ശരീരത്തിലേറ്റ മുറിപ്പാടുകളുടെ ആഴം, ശരീരത്തിനുണ്ടായ ആഘാതം എന്നിവ പരിശോധിച്ചും സീറ്റിലും സ്റ്റിയറിംഗിലും ഉള്ള രക്തം ആരുടേതെന്ന് തിരിച്ചറിഞ്ഞും ദുരൂഹത നീക്കാന്‍ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച അപകടത്തില്‍ പെട്ടത്. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാല ഭാസ്കര്‍ ആയിരുന്നു എന്നാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ ആണെന്നും ബാല ഭാസ്കര്‍ പിന്നിലും താനും മകളും മുന്‍പിലും ആയിരുന്നു എന്നുമാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയത്. മൊഴിയില്‍ വൈരുദ്ധ്യം കണ്ടതിനെ തുടര്‍ന്നാണ് പിതാവ് കഴിഞ്ഞ ദിവസം ഡി ജിപിക്ക് പരാതി നല്‍കിയത്. അതേസമയം കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആയിരുന്നു എന്നാണ് സാക്ഷിമൊഴികള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍