UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പറെന്നു പ്രചരിക്കുന്നത് തങ്ങളുടേതല്ലെന്ന് യുഐഡിഎഐ

ഉപയോക്താക്കളുടെ അറിവില്ലാതെ ഈ നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ കടന്നുകൂടിയിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ആള്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ യുഐഡിഎഐയെ സമീപിച്ചത്. 18003001947 എന്ന ടോള്‍ഫ്രീ നമ്പര്‍ തങ്ങളുടെ എന്ന് യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു.

യുഐഡിഎഐ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ എന്ന് പറഞ്ഞ് കാണുന്ന ടോള്‍ ഫ്രീ നമ്പര്‍ തങ്ങളുടേതല്ലെന്ന് ആധാര്‍ ജെനറേറ്റിംഗ് ബോഡി ആയ യുഐഡിഎഐ (യുണീക് എഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യ). ഫ്രഞ്ച് ഇന്‍ര്‍നെറ്റ് സെക്യൂരിറ്റി ഗവേഷകനും ആധാര്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി വ്യക്തമാക്കിയതിലൂടെ ശ്രദ്ധേയനുമായ ഏലിയട്ട് ആള്‍ഡേഴ്‌സണ്‍ യുഐഡിഎഐയോട് ടോള്‍ ഫ്രീ നമ്പര്‍ സംബന്ധിച്ച ചോദ്യവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്.

ഉപയോക്താക്കളുടെ അറിവില്ലാതെ ഈ നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ കടന്നുകൂടിയിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ആള്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ യുഐഡിഎഐയെ സമീപിച്ചത്. 18003001947 എന്ന ടോള്‍ഫ്രീ നമ്പര്‍ തങ്ങളുടെ എന്ന് യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ അനാവശ്യ പ്രചാരണം നടത്തുകയാണെന്നും 1947 ആണ് വാലിഡ് ആയ ടോള്‍ ഫ്രീ നമ്പര്‍ എന്നും യുഐഡിഎഐ വ്യക്തമാക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍