UPDATES

ഉത്തരവ് നടപ്പാക്കുന്നില്ല: സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യവുമായി സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയിലേയ്ക്ക്

കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് നടപ്പാക്കാന്‍ വൈകിക്കുന്നതിനെതിരെ സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നത്.

തന്നെ ഡിജിപി സ്ഥാനത്ത് പുനര്‍നിയമിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ടിപി സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നു. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് നടപ്പാക്കാന്‍ വൈകിക്കുന്നതിനെതിരെ സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച സെന്‍കുമാര്‍ ഹര്‍ജി നല്‍കും. വിധികര്‍പ്പ് ലഭിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല.

സര്‍ക്കാര്‍ തീരുമാനം കാത്തിരിക്കുകയാണെന്ന് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം അഴിമുഖത്തോട് പറഞ്ഞിരുന്നു. നിയമ വകുപ്പ് ആവശ്യപ്പെട്ടിട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി എടുക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. സുപ്രിംകോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചുവരികയാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നത്. സര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും സര്‍ക്കാരിന്റെ ഉത്തരവ് വരട്ടെയെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍