UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെന്‍കുമാര്‍ കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീംകോടതി; സര്‍ക്കാരിന് തിരിച്ചടി

പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മിഷന്റെ നടപടികളുടെ സ്ഥിതി, സിബിസിഐഡി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ സ്ഥിതി തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്മൂലമായി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.

ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ വാദം രണ്ട് ദിവസം നീട്ടി വയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സെന്‍കുമാര്‍ കേസില്‍ ഇന്ന് തന്നെ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് സത്യവാങ്മൂലം നല്‍കുന്നില്ല എന്ന് കോടതി ചോദിച്ചു.

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മിഷന്റെ നടപടികളുടെ സ്ഥിതി, സിബിസിഐഡി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ സ്ഥിതി തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്മൂലമായി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. ജിഷ കേസ് ഉള്‍പ്പെടെ ഏതൊക്കെ കാര്യങ്ങളെ ആശ്രയിച്ചാണ് മുഖ്യമന്ത്രി തീരുമാനമെടുത്തതെന്ന് വ്യക്തമാക്കുന്ന ഫയലുകളും ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍