UPDATES

സിനിമാ വാര്‍ത്തകള്‍

ഞങ്ങളെ വിലക്കി പുറത്താക്കാമെന്ന് കരുതണ്ട: അന്‍വര്‍ റഷീദും അമല്‍ നീരദും

“പുതിയ ചെറുപ്പക്കാര്‍ വരുന്നതു കൊണ്ടാണ് മലയാള സിനിമ നന്നാവുന്നത്. വിലക്കു കൊണ്ട് സിനിമയില്‍നിന്നു ഞങ്ങളെ പുറത്താക്കാമെന്നാരും വിചാരിക്കേണ്ട. ഞങ്ങള്‍ ഇനിയും സിനിമകള്‍ ചെയ്യും.”

തങ്ങള്‍ വലിയ സാമ്പത്തികശേഷിയുള്ള കുടുംബങ്ങളുടെ പിന്‍ബലത്തില്‍ സിനിമയില്‍ വന്നവരല്ലെന്നും വിലക്കി പുറത്താക്കാമെന്ന് ആരും കരുതേണ്ടെന്നും സംവിധായകരായ അമല്‍ നീരദും അന്‍വര്‍ റഷീദും. അമല്‍ നീരദിന്റെ സിഐഎ എന്ന ചിത്രം നേരിട്ടതും അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്്ത, പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പറവ നേരിടാന്‍ പോകുന്നതുമായ ഭീഷണിയെ കുറിച്ചാണ് ഇരുവരും മനോരമ ഓണ്‍ലൈനിനോട് പറഞ്ഞത്. ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന്റെ സമരത്തില്‍ പങ്കെടുക്കാത്തത് കാരണമാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തില്‍ പങ്കെടുക്കാതെ സിഐഎ മള്‍ട്ടിപ്ലക്‌സുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചിത്രത്തിന്റെ സംവിധായകനമായ അമല്‍ നീരദിനും നിര്‍മ്മാതാവായ അന്‍വര്‍ റഷീദിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതേ രീതിയില്‍ മള്‍ട്ടിപ്ലക്‌സിലും സര്‍ക്കാര്‍ തീയറ്ററുകളിലും പ്രദര്‍ശനം തുടര്‍ന്ന രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജു എന്ന ചിത്രത്തിനും വിലക്കുണ്ടായിരുന്നു. ബാഹുബലി പുറത്തിറങ്ങിയതോടെ സിഐഎ പ്രദര്‍ശിപ്പിക്കാമെന്ന് വാക്ക് പറഞ്ഞിരുന്ന പല തീയറ്ററുകളും അത് ലംഘിച്ചെന്ന് അമല്‍ നീരദ് പറയുന്നു. ബി, സി ക്ലാസുകളില്‍ വരുന്ന 49 തീയറ്ററുകളുടെ ഉടമകളുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ പ്രദര്‍ശനം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തടഞ്ഞുവച്ചിരിക്കുകയാണ്. വിലക്ക് ലംഘിച്ചാല്‍ സിനിമ കിട്ടില്ലെന്നാണ് തീയറ്ററുകളോട് പറഞ്ഞിരിക്കുന്നത്. ഏതായാലും ഭീഷണി വേണ്ടെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്:

“ഞങ്ങള്‍ പരമ്പരാഗത നിര്‍മാതാക്കളോ വലിയ പണമുള്ള വീട്ടിലെ ആളുകളോ അല്ല. സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളാണ്. ഏതൊരു സാധാരണക്കാരനും സിനിമ നിര്‍മിക്കാനും വിതരണം ചെയ്യാനും കഴിയുമെന്ന് തെളിയിച്ചു കൊടുക്കാന്‍ ഞങ്ങള്‍ക്കായി. പുതിയ ചെറുപ്പക്കാര്‍ വരുന്നതു കൊണ്ടാണ് മലയാള സിനിമ നന്നാവുന്നത്. വിലക്കു കൊണ്ട് സിനിമയില്‍നിന്നു ഞങ്ങളെ പുറത്താക്കാമെന്നാരും വിചാരിക്കേണ്ട. ഞങ്ങള്‍ ഇനിയും സിനിമകള്‍ ചെയ്യും. ഇതു ഞങ്ങള്‍ രണ്ടു പേരുടെ മാത്രം സ്വരമല്ല. മാറ്റം ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ മലയാള സിനിമയില്‍ ഉണ്ട്”. – അമല്‍ നീരദും അന്‍വര്‍ റഷീദും പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍