UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉഴവൂര്‍ വിജയനെ തളര്‍ത്തിയത് എന്‍സിപിക്കകത്തെ ചേരിപ്പോരും നേതാക്കളുടെ അധിക്ഷേപവും?

താന്‍ ഹൃദ്രോഗബാധിതനാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി നിങ്ങളായിരിക്കുമെന്നും മയൂരിയോട് വിജയന്‍ ഫോണിലൂടെ പറഞ്ഞിരുന്നു.

എന്‍സിപിയിലെ ചേരിപ്പോരടക്കമുള്ള പ്രശ്‌നങ്ങളില്‍ മനംനൊന്ത് പാര്‍ട്ടി പ്രസിഡന്റ് ഉപേക്ഷിക്കാന്‍ അന്തരിച്ച ഉഴവൂര്‍ വിജയന്‍ തീരുമാനിച്ചിരുന്നതായി സഹപ്രവര്‍ത്തകന്‍. സന്തതസഹചാരിയായ സതീഷ് കല്ലക്കോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേതാക്കളില്‍ ചിലര്‍ ഉഴവൂര്‍ വിജയനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചതായി സതീഷ് പറയുന്നു. മുതിര്‍ന്ന നേതാവും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് അദ്ദേഹം കുഴഞ്ഞുപോയത്. തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ എത്തിച്ചതായും സതീഷ് കല്ലക്കോട് പറഞ്ഞു.

ഉഴവൂര്‍ വിജയനെ എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാനായിരുന്നു നേതാക്കളില്‍ ചിലരുടെ ശ്രമമെന്നാണ് ആരോപണം. ഇത്തരം നീക്കങ്ങളില്‍ അദ്ദേഹം തളര്‍ന്നുപോയെന്നും സതീഷ് കല്ലക്കോട് പറയുന്നു. കുടുംബത്തെ കുറിച്ചടക്കം ദുഷ്പ്രചരണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിച്ചെന്നും അത് അദ്ദേഹത്തെ ശാരീരികമായും ബാധിച്ചെന്നും സതീഷ് പറഞ്ഞു. വൈകാതെ ആശുപത്രിയില്‍ എത്തിച്ചു. താന്‍ ഹൃദ്രോഗബാധിതനാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി നിങ്ങളായിരിക്കുമെന്നും മയൂരിയോട് വിജയന്‍ ഫോണിലൂടെ പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍