UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്, എനിക്ക് വിശ്വാസം മുഖ്യമന്ത്രിയെ മാത്രം”: പിണറായിയെ ട്രോളി ജോയ് മാത്യു

“ഇതില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു. അദ്ദേഹം അതില്‍ ഉറച്ച് നില്‍ക്കുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും”.

നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേസുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും നടത്താത്തത് മറ്റൊന്നും കൊണ്ടല്ലെന്നും തനിക്ക് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയെയാണ് വിശ്വാസമെന്നത് കൊണ്ടാണെന്നും ജോയ് മാത്യു പറയുന്നു. ഈ കേസില്‍ ഗൂഢാലോചനയൊന്നും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്. ഇതില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു. അദ്ദേഹം അതില്‍ ഉറച്ച് നില്‍ക്കുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും. – ജോയ് മാത്യു പറയുന്നു.

“സിനിമയില്‍ ജോലിയെടുക്കുന്നു എന്നതുകൊണ്ടും സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കുന്ന ആള്‍ എന്നതുകൊണ്ടും സിനിമാ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളോട് പ്രതികരിക്കാതെ ഞാന്‍ മൗനം പാലിക്കുന്നത് ആരെയൊ രക്ഷിക്കാനോ ശിക്ഷിക്കാനോ അല്ലെങ്കില്‍ സിനിമയില്‍ അവസരങ്ങളോ സൗഹൃദങ്ങളോ നഷ്ടപ്പെടുമെന്ന് കരുതിയാണെന്നും
മുഖ്യമന്ത്രിയെയും ഭരണത്തെയും വിമര്‍ശിക്കാന്‍ മാത്രമാണ് ഞാന്‍ ഉത്സാഹം കാണിക്കുന്നതെന്നും പലരും പരാതിപ്പെടുന്നു; വിമര്‍ശിക്കുന്നു –

എന്നാല്‍ ഒരു കാര്യം ഞാന്‍ ആവര്‍ത്തിച്ചു പറയട്ടെ, എനിക്ക് നമ്മുടെ അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയാണു വിശ്വാസം – അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതില്‍ ‘ഗൂഡാലോചന നടന്നിട്ടില്ലെന്ന്’ ഞാനത് വിശ്വസിക്കുന്നു. അദ്ദേഹം അതില്‍ ഉറച്ചു നില്‍കുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും. അതല്ലേ അതിന്റെ ശരി?”

സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പൊതുയോഗത്തില്‍ ഈ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. കേസില്‍ മറ്റ് ഗൂഢാലോചനയൊന്നും ഉണ്ടായിട്ടില്ലെന്ന സൂചനയുമായി സംസാരിക്കുകയും പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഭാവനയിലും സങ്കല്‍പ്പത്തിലും ആസൂത്രണം ചെയ്യപ്പെട്ട കുറ്റകൃത്യം മാത്രമാണിതെന്ന് പറയുകയും ചെയ്തിരുന്നു. നടന്‍ ദിലീപിന് സംഭവത്തില്‍ പങ്കുള്ളതായുള്ള ആരോണങ്ങള്‍ ഉയര്‍ന്നുവന്ന സമയത്ത് ദിലീപിനെ ചോദ്യം ചെയ്യുമെന്നത് സംബന്ധിച്ച പ്രചാരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അന്ന് ഇങ്ങനെ പറഞ്ഞത്. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി, ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ അന്നത്തെ പ്രസംഗം – വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍