UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാണാതായ തൃണമൂല്‍ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ബിജെപിക്കാര്‍ കൊന്നെന്ന് ആരോപണം

രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ ബിജെപിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസിനെ വെടിവച്ച് കൊന്നതിന് പിന്നാലെ മറ്റൊരു തൃണമൂല്‍ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൂഗ്ലി ജില്ലയില്‍ ഫെബ്രുവരി ഏഴ് മുതല്‍ കാണാതായ റിതേഷ് റോയ് (45) എന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ മരിഷ്ദ സ്വദേശിയാണ് റിതേഷ് റോയ്.

ഹൂഗ്ലിയിലെ ദാദ്പൂര്‍ ഗ്രാമത്തില്‍ ഒരു കുറ്റിക്കാട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത് എന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ ബിജെപിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ സിപിഎമ്മിനൊപ്പം നിന്നിരുന്ന ഈ അക്രമികള്‍ ഇപ്പോള്‍ ബിജെപിയാണ് എന്ന് സംസ്ഥാന ഗതാഗത മന്ത്രി സുബേന്ദു അധികാരി ആരോപിച്ചു. സത്യജിത്ത് ബിശ്വാസിനെ വധിച്ചതും ബിജെപിയാണ് എന്നാണ് തൃണമൂലിന്റെ ആരോപണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍