UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ പെന്‍ഷന്‍ പദ്ധതി തുടരുമെന്ന് ബിജെപി മന്ത്രി

പെന്‍ഷന്‍ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണ് എന്ന് ഇടതുമുന്നണി ആരോപിച്ചിരുന്നു.

ത്രിപുരയില്‍ മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതികള്‍ തുടരുമെന്ന് ബിജെപി മന്ത്രി. നാല് ലക്ഷത്തില്‍ പരം പേര്‍ ഗുണഭോക്താക്കളായിരുന്ന 33 പെന്‍ഷന്‍ പദ്ധതികളാണ് മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നത്. ഇതെല്ലാം തുടരുമെന്ന് ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കി. 26.78 കോടി രൂപയാണ് പെന്‍ഷന്‍ പദ്ധതികള്‍ക്കായി പ്രതിമാസം സര്‍ക്കാര്‍ ചിലവഴിക്കുന്നത്. മുന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ പോവുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ് എന്ന് സാമൂഹ്യവിദ്യാഭ്യാസ മന്ത്രി ശാന്തന ചക്മ ഐഎഎന്‍എസിനോട് പറഞ്ഞു.

പ്രതിമാസം 600 രൂപ മുതല്‍ 2500 രൂപ വരെയുള്ള പെന്‍ഷനുകളാണ് സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ തുടങ്ങിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അവിവാഹിതരും തൊഴിലില്ലാത്തവരുമായ സ്ത്രീകള്‍ക്കുമെല്ലാം പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇന്ദിര ഗാന്ധി നാഷണല്‍ ഓള്‍ഡ് ഏജ് പെന്‍ഷന്‍ സ്‌കീം അടക്കം മൂന്ന് പ്രതിമാസ പെന്‍ഷനുകളും അലവന്‍സുകളും നല്‍കുന്നുണ്ട്.

വെരിഫിക്കേഷന്‍ നടത്തുന്നുണ്ടെന്നും പെന്‍ഷന് അര്‍ഹതയുള്ള ആരും ഇതില്‍ പുറത്താകില്ലെന്നും മന്ത്രി ശാന്തന ചക്മ ഉറപ്പുനല്‍കി. ബിജെപി – ഐ പി എഫ് ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നൂറ് ശതമാനം സുതാര്യതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. പെന്‍ഷന്‍ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണ് എന്ന് ഇടതുമുന്നണി ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍