UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുരയിലെ സിപിഎം പത്രം അടച്ചുപൂട്ടാന്‍ നടപടി; മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമെന്ന് യെച്ചൂരി

മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നാണം കെട്ട ആക്രമണമാണ് ഇതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

ത്രിപുരയിലെ സിപിഎം മുഖപത്രം ഡെയ്‌ലി ദേശേര്‍ കഥയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യയുടേതാണ് നടപടി. ഇന്നലെ പത്രം പ്രസിദ്ധീകരിക്കാനായില്ല. 1978ല്‍ തുടങ്ങിയ പത്രം ഇതാദ്യമായാണ് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുന്നത്. വെസ്റ്റ് ത്രിപുര കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ബിജെപി സര്‍ക്കാരിന്‍റെ പ്രതികാര നടപടിയും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവുമാണ് ഇതെന്ന് സിപിഎം ആരോപിച്ചു.

മാനേജ്‌മെന്റില്‍ അടുത്തിടെയുണ്ടായ മാറ്റം നിയമപ്രകാരമല്ലെന്ന് ആരോപിച്ചാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ സിപിഎമ്മിന്റെ പേരിലുള്ള ഉടമസ്ഥാവകാശം 2012ല്‍ ഒരു രജിസ്‌ട്രേഡ് സൊസൈറ്റിക്കും കഴിഞ്ഞ മാസം പുതുതായി രൂപീകരിച്ച ട്രസ്റ്റിനും കൈമാറിയെന്നാണും ഇത് നിയമവിരുദ്ധമാണ് എന്നുമാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സിപിഎം നേതാവും സ്ഥാപക പത്രാധിപരുമായ ഗൗതം ദാസ് പറയുന്നു. ബിജെപി സര്‍ക്കാര്‍ കളക്ടറെ കൊണ്ട് റിപ്പോര്‍ട്ട് കൊടുപ്പിച്ച് പത്രം പൂട്ടിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നാണം കെട്ട ആക്രമണമാണ് ഇതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. അതേസമയം ബിജെപിക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് പാര്‍ട്ടി വക്താവ് മൃണാള്‍കാന്തി ദേബിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍