UPDATES

വാര്‍ത്തകള്‍

ത്രിപുരയില്‍ സ്ഥാനാര്‍ത്ഥി ജിതേന്ദ്ര ചൗധരി അടക്കമുള്ള സിപിഎം നേതാക്കളെ ആക്രമിച്ചു, പിന്നില്‍ ഐ പി എഫ് ടിയെന്ന് സിപിഎം

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി സിപിഎം നേതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ അഭയം തേടേണ്ടി വന്നു. പത്തോളം സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ത്രിപുര ഈസ്റ്റ് ലോക്‌സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ സിപിഎമ്മിലെ ജിതേന്ദ്ര ചൗധരിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സംഘം ആക്രമിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ ഐ പി എഫ് ടി (ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) പ്രവര്‍ത്തകരാണ് ആക്രമിച്ചത് എന്ന് സിപിഎം ആരോപിക്കുന്നു. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോട്ട് ചെയ്തിരിക്കുന്നത്.

ഗൊമോതി ജില്ലയിലെ തായ്ഡുവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജിതേന്ദ്ര ചൗധരിക്കെതിരെ ആക്രമണമുണ്ടായത്. മുന്‍ മന്ത്രിമാരായ രത്തന്‍ ഭൗമിക്, നരേഷ് ജമാതിയ എന്നിവരും ആക്രമിക്കപ്പെട്ടു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി സിപിഎം നേതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ അഭയം തേടേണ്ടി വന്നു. പത്തോളം സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍