UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തപന്‍ ദേബ് ബര്‍മയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് അടുത്തിടെ മൂന്ന് വാര്‍ത്തകള്‍ സുദീപ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10 കോടി രൂപയുടെ അഴിമതി ആരോപണമാണുള്ളത്. ദേബ് ബര്‍മയുടെ ഐപിഎസ് നോമിനേഷന്‍ തങ്ങളുടെ വാര്‍ത്ത മൂലം തടയപ്പെട്ടതായി സുബല്‍കുമാര്‍ ഡേ അവകാശപ്പെടുന്നു.

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ സുദീപ് ദത്ത ഭൗമികിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ടിപിഎസ് (ത്രിപുര പൊലീസ് സര്‍വീസ്) ഉദ്യോഗസ്ഥന്‍ തപന്‍ദേബ് ബര്‍മ അറസ്റ്റില്‍. തപന്‍ ദേബ് ബര്‍മയുടെ പേരിലുള്ള അഴിമതി കേസുകളേയും സാമ്പത്തിക ക്രമക്കേടുകളേയും സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാണ് സുധീപിനെ വധിച്ചതെന്നാണ് അദ്ദേഹം ജോലി ചെയ്തിരുന്ന പത്രം സ്യാന്തന്‍ പത്രികയുടെ എഡിറ്ററും ഉടമയുമായ സുബല്‍കുമാര്‍ ഡേ ദ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.

ഐപിഎസ് പ്രവേശനത്തിന് കാത്തിരിക്കെയാണ് തപന്‍ ദേബ് ബര്‍മ അറസ്റ്റ് ചെയ്യപ്പട്ടിരിക്കുന്നത്. ദേബ് ബര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ നന്ദ റിയാംഗിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരേയും പത്ത് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഒരു പൊലീസ് കോണ്‍സ്റ്റബിളാണ് സുദീപിന് നേരെ വെടിയുതിര്‍ത്തതെന്ന് പറയുന്നു. ദേബ് ബര്‍മയുടെ വിവാഹേതരബന്ധം സംബന്ധിച്ചുള്ള വാര്‍ത്തയും പ്രകോപനമായിട്ടുണ്ടെന്ന് പറയുന്നു.

ടിഎസ്ആര്‍ (ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ്) ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് സുദീപിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. തന്നെ തപന്‍ ദേബ് ബര്‍മ ഇന്റര്‍വ്യൂവിന് എന്ന് പറഞ്ഞ് വിളിപ്പിച്ചിട്ടുണ്ടെന്ന് സുദീപ് എഡിറ്ററോട് പറഞ്ഞിരുന്നു. തപന്‍ ദേബ് ബര്‍മയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് അടുത്തിടെ മൂന്ന് വാര്‍ത്തകള്‍ സുദീപ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10 കോടി രൂപയുടെ അഴിമതി ആരോപണമാണുള്ളത്. ദേബ് ബര്‍മയുടെ ഐപിഎസ് നോമിനേഷന്‍ തങ്ങളുടെ വാര്‍ത്ത മൂലം തടയപ്പെട്ടതായി സുബല്‍കുമാര്‍ ഡേ അവകാശപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍