UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം, വനിതാ നേതാവ് കൊല്ലപ്പെട്ടു

റാഫേല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംഘടിപ്പിച്ച ജന്‍ ഏക്‌ത, ജന്‍ അധികാര്‍ റാലിക്ക് നേരെയുണ്ടായ കല്ലേറിലും അക്രമത്തിലും 20 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ദക്ഷിണ ത്രിപുരയില്‍ സിപിഎം സംഘടിപ്പിച്ച റാലിക്കെതിരെ വ്യാപക അക്രമം നടന്നതിന് പിന്നാലെ അക്രമിസംഘം വീട്ടില്‍ കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിരുന്ന വനിതാ നേതാവ് മരിച്ചു. സിപിഎം പ്രവര്‍ത്തകയും അധ്യാപക സംഘടന നേതാവുമായ അനിമ ദാസിനെ അക്രമികളില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് അനിമയ്ക് നേരെ ആക്രമണമുണ്ടായത് എന്നും ബിജെപി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നും സിപിഎം ആരോപിക്കുന്നു.

ഇന്നലെ ബെലോണിയയില്‍ റാഫേല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംഘടിപ്പിച്ച ജന്‍ ഏക്‌ത, ജന്‍ അധികാര്‍ റാലിക്ക് നേരെയുണ്ടായ കല്ലേറിലും അക്രമത്തിലും 20 പേര്‍ക്ക് പരിക്കേറ്റിരുന്നു. ദക്ഷിണ ത്രിപുര ജില്ല സെക്രട്ടറി ബസുദേബ് മജുംദാര്‍ അടക്കമുള്ള നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകത്തിന് ഇരയാകുന്ന ആദ്യ വനിതയാണ്‌ അനിമ ദാസ് എന്നും ബിജെപി – ഐ പി എഫ് ടി സഖ്യം അധികാരത്തില്‍ വന്ന ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഎം പ്രവര്‍ത്തകയാണ് അവര്‍ എന്നും സിപിഎം പറയുന്നു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണമെന്നും സിപിഎം ആരോപിക്കുന്നു. എന്നാല്‍ തങ്ങളെത്തിയപ്പോളേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. അതേസമയം സിപിഎമ്മിന്റെ ആരോപണങ്ങള്‍ തള്ളിയ ബിജെുി വക്താവ് അശോക് സിന്‍ഹ, ഇത്തരം വ്യാജ ആരോപണങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥിരം പരിപാടിയാണെന്ന് പറഞ്ഞു. നാട്ടുകാര്‍ ആക്രമിച്ചത് ബിജെപിയുടെ പുറത്തേക്കിടേണ്ടെന്നും അശോക് സിന്‍ഹ പറഞ്ഞു. കോളേജ് അധ്യാപികയായ അനിമ സിപിഎം അധ്യാപക സംഘടനയുടെ സജീവ പ്രവര്‍ത്തകയായിരുന്നു.

അവര്‍ എല്ലാവരേയും ആക്രമിക്കുന്നു: ബിജെപിയുടെ ‘വിജയോന്മാദ’ത്തെ കുറിച്ച് ഒരു ത്രിപുരക്കാരി

ത്രിപുരയില്‍ തന്നെയുണ്ടാകും; ഇനിയും ജനങ്ങള്‍ക്കൊപ്പം തന്നെ; ബിജെപിയോട് മണിക് സര്‍ക്കാര്‍

മണിക് സര്‍ക്കാര്‍ ബംഗ്ലാദേശിലേക്ക് പോകണോ? ത്രിപുരയില്‍ ജയിക്കാന്‍ സംഘപരിവാര്‍ കളിച്ച കളികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍