UPDATES

ട്രെന്‍ഡിങ്ങ്

തിരുവനന്തപുരം പ്ലാസ്റ്റിക് ഫാക്ടറി തീ പിടിത്തം: ഓക്‌സിജന്‍ കുറയാമെന്ന് മുന്നറിയിപ്പ്, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം

പ്ലാസ്റ്റിക് കത്തിയ പുകയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഓക്‌സൈഡ് എന്നിയുള്ളതിനാല്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് കുറയാനിടയാക്കും.

തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീ പിടിത്തം മൂലം പ്രദേശത്ത് ഓക്‌സിജന്‍ കുറയാനിടയുണ്ടെന്ന് മുന്നറിയിപ്പ്. ഫാക്ടറിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് കത്തിയ പുകയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഓക്‌സൈഡ് എന്നിയുള്ളതിനാല്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് കുറയാനിടയാക്കും. വളര്‍ന്ന ഉയര്‍ന്ന തോതിലാണ് വിഷപ്പുക അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നത്. ചെറിയ കുട്ടികളുടേയും അലര്‍ജി, ആസ്ത്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപവാസികള്‍ മാറിത്താമസിക്കണമെന്ന് രാത്രിയോടെ കളക്ടര്‍ ലൗഡ് സ്പീക്കറിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ചത്തേയ്‌ക്കെങ്കിലും വിഷപ്പുക അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍