UPDATES

വിദേശം

അഹമ്മദീയ വിശ്വാസത്തിന്റെ പേരില്‍ സാമ്പത്തിക വിദഗ്ധനെ ഒഴിവാക്കല്‍: ഇമ്രാന്‍ ഖാനെതിരെ ആദ്യ ഭാര്യ ജെമീമ

അഹമ്മദീയ വിഭാഗക്കാരനായ ആതിഫ് മിലാനെ അദ്ദേഹത്തിന്റെ മതവിശ്വാസത്തിന്റെ പേരില്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി. 

രണ്ട് സാമ്പത്തിക വിദഗ്ധര്‍ പാകിസ്താനിലെ പുതിയ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് രാജി വയ്‌ക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സര്‍ക്കാരിനുമെതിരെ ഇമ്രാന്റെ ആദ്യ ഭാര്യയും ബ്രിട്ടീഷ് പൗരയുമായ ജെമീമ ഗോള്‍ഡ്‌സ്മിത്ത്. ന്യൂനപക്ഷ വിഭാഗക്കാരനായതിനാലാണ് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധന്‍ ആതിഫ് മിലനെ എക്കണോമിക് അഡൈ്വസറി കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് പരാതി. ഇതിന് പിന്നാലെയാണ് രണ്ട് എക്കണോമിസ്റ്റുകള്‍ രാജി വയ്ക്കുന്നത്. ഹാര്‍വാഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറായ ഡോ.അസിം ഇജാസ് ഖ്വാജ, ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോ.ഇമ്രാന്‍ റസൂല്‍ എന്നിവരാണ് രാജി വച്ചത്. അഹമ്മദീയ വിഭാഗക്കാരനായ ആതിഫ് മിലാനെ അദ്ദേഹത്തിന്റെ മതവിശ്വാസത്തിന്റെ പേരില്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി.

തീര്‍ത്തും നിരാശാജനകവും ന്യായീകരിക്കാനാവാത്തതുമായ തീരുമാനമാണിതെന്ന് ജെമീമ ട്വീറ്റില്‍ പറയുന്നു. പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന തന്റെ വിദേശകാര്യ മന്ത്രിയായി തിരഞ്ഞെടുത്തത് അഹ്മദീയ വിഭാഗക്കാരനെയായിരുന്നു എന്ന് ജെമീമ സര്‍ക്കാരിനേയും ഇമ്രാനേയും ഓര്‍മ്മിപ്പിച്ചു. പാകിസ്താന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, തന്റെ പാര്‍ട്ടിയെ ഏറ്റവും വലിയ ഒറ്റ കക്ഷിയാക്കി പ്രധാനമന്ത്രിയാകാന്‍ പോകുന്ന ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച് ജെമീമ രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍