UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്റെ ആക്രമണം: രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

നായിക് സന്ദീപ് സര്‍ജിറാവു ജാദവ് (34), സിപായ് സാവന്‍ ബാല്‍കു മാനെ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണ്.

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖ മറികടന്ന് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കരസേന ഇക്കാര്യം സ്ഥിരീകരിച്ചു. നായിക് സന്ദീപ് സര്‍ജിറാവു ജാദവ് (34), സിപായ് സാവന്‍ ബാല്‍കു മാനെ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണ്. 15 മഹാരാഷ്ട്ര ലൈറ്റ് ഇന്‍ഫാന്‍ട്രി അംഗങ്ങളാണ് ഇവര്‍. ഖാരി കര്‍മാര എന്ന പ്രദേശത്ത് ഗുരുഞ്ച് പോസ്റ്റിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്ത്യ, പാക് സൈന്യങ്ങള്‍ തമ്മില്‍ മോര്‍ട്ടാര്‍, ഷെല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഒരു നുഴഞ്ഞുകയറ്റക്കാരനെ വധിച്ചതായും മറ്റൊരാളെ പരിക്കേല്‍പ്പിച്ചതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പാക് സൈന്യം ഇയാള്‍ക്ക് വേണ്ടി കവര്‍ ഫയറിംഗ് നടത്തുന്നുണ്ട്.

പാക് സൈന്യത്തിന്റെ സ്‌പെഷല്‍ സര്‍വീസസ് ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ അനുമാനം. ഇവര്‍ യൂണിഫോമോ രേഖകളോ ടാഗുകളോ ഒന്നും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. നിയന്ത്രണരേഖയിലെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതലാണ്. നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന മൂവായിരത്തോളം പേര്‍ക്ക് വീടുപേക്ഷിച്ച് പോകേണ്ടി വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍